Chennai: അഞ്ചുപേരടങ്ങുന്ന കുടുംബത്തിലെ 4 പേരുടെയും വോട്ട് പെട്ടിയ്ക്കു പുറത്തായപ്പോള്‍ ബിജെപി സ്ഥാനാർത്ഥിക്ക് ആകെ ഒരു വോട്ട്..!! 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റുപോയൊരു സ്ഥാനാർത്ഥിയെ കുറിച്ചുള്ള രസകരമായ റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. 


പരീക്ഷയായാലും തിരഞ്ഞെടുപ്പായാലും    തോല്‍വിയും ജയവും  സാധാരണമാണ്. എന്നാല്‍,  ബിജെപി സ്ഥാനാർത്ഥിയായ ഡോ. കാർത്തിക് പെരിയനായ്ക്കന്‍റെ പരാജയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആരും ചോദിച്ചു പോകും...  ഇങ്ങനെയൊക്കെ തോൽക്കാമോ എന്ന്...!! 


BJP സ്ഥാനാർത്ഥിയായ ഡോ. കാർത്തിക് പെരിയനായ്ക്കൻ പാളയത്തിലെ വാർഡ് മെമ്പറാകാനാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍  അദ്ദേഹത്തിന് ആകെ ലഭിച്ചതാകട്ടെ ഒരു വോട്ടാണ്. അഞ്ച് പേരുള്ള കുടുംബത്തിലെ മറ്റാരുടെയും വോട്ട് കാർത്തികിന് ലഭിച്ചില്ല...!! 


സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിയ്ക്കുകയാണ്.  സ്വന്തം വോട്ട് മാത്രമാണ് സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത് എന്നാണ്  സംഭവത്തെ കുറിച്ച് പലരുടെയും  അഭിപ്രായം. 


വാര്‍ത്ത‍ ട്വീറ്ററിൽ ഇതിനോടകം ട്രെൻഡി൦ഗ്  ആയിക്കഴിഞ്ഞു. #Single_Vote_BJP എന്ന ടാഗാണ് ട്രെൻഡി൦ഗ്  ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. 


എന്നാല്‍, വാര്‍ത്തയേക്കാളുപരി രസകരമായ പ്രതികരണങ്ങളാണ് ഇപ്പോള്‍  വൈറലാകുന്നത്.  അഞ്ചംഗങ്ങളുള്ള കുടുംബത്തിലെ മറ്റുള്ള നാല് പേരെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നാണ് സന്നദ്ധ പ്രവർത്തകയായ മീന കന്തസാമിയുടെ ട്വീറ്റ്. 


Also Read: Flood at Bengaluru Airport: വിമാനയാത്രയ്ക്ക് മുന്‍പ് ഒരു ട്രാക്ടര്‍ സവാരി..! ബെംഗളുരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ എത്തിയത് ട്രാക്ടറില്‍ ...!!


 ബിജെപിയെ ഇങ്ങനെയാണ്  തമിഴ് നാട്   എതിരേൽക്കുന്നതെന്നായിരുന്നു കോൺഗ്രസ് നേതാവ് അശോക് കുമാറിന്‍റെ പ്രതികരണം.


എന്നാല്‍, സംഭവം  വൈറലായതോടെ, പ്രതികരണവുമായി  BJPയൂത്ത് വിംഗ് ജില്ലാ ഉപാധ്യക്ഷനും കൂടിയായ  സ്ഥാനാര്‍ഥി എത്തി. "താൻ ബിജെപിക്കുവേണ്ടി മത്സരിച്ചിട്ടില്ല. ഒരു കാർ ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി  തിരഞ്ഞെടുപ്പിൽ മത്സരിച്ചു. എന്‍റെ കുടുംബത്തിന് ആകെ 5 വോട്ട് ഉണ്ട്.  എന്നാല്‍, എല്ലാവരുടെയും  വോട്ട്  പഞ്ചായത്തിലെ 4 -ാം വാർഡിലാണ്. ഞാൻ മത്സരിച്ചത്  9 -ാം വാർഡിൽ. അതിനാല്‍  എനിക്ക് ആരുടേയും വോട്ട് ലഭിച്ചില്ല.  സോഷ്യല്‍ മീഡിയ നടത്തുന്ന പരിഹാസം സത്യമറിയാതെയാണ്  എന്നും അദ്ദേഹം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.