ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ പെട്രോളിന്‍റെ വില 0.05 പൈസയും ഡീസലിന്‍റെ വില 0.11 പൈസയുമാണ്‌ വര്‍ധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്. 


എന്നാല്‍ ലോകത്തെ എണ്ണ ശേഖരത്തിന്‍റെ പത്ത് ശതമാനത്തോളം കൈവശമുള്ള ഇറാനെതിരെ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ എണ്ണവിലയില്‍ വര്‍ദ്ധനവെന്നാണ് സൂചന.


ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.05 പൈസ കൂടി 75.74 രൂപയും ഡീസലിന്‍റെ വില 0.11 പൈസ കൂടി 68.79 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ കൂടി 81.33 രൂപയും ഡീസലിന്‍റെ വില 0.12 പൈസ കൂടി 72.14 രൂപയുമാണ്.


പ്രധാന നഗരങ്ങളിലെ ഇന്ധന വില 


പെട്രോള്‍ വില


ന്യൂഡല്‍ഹി: 75.74


കൊല്‍ക്കത്ത: 7833


മുംബൈ: 81.33


ചെന്നൈ: 78.69


ചണ്ഡിഗഡ്: 71.56


ഹൈദരാബാദ്: 80.54


തിരുവനന്തപുരം: 79.14


ഡീസല്‍ വില


ന്യൂഡല്‍ഹി: 68.79


കൊല്‍ക്കത്ത: 71.15


മുംബൈ: 72.14


ചെന്നൈ: 72.69


ചണ്ഡിഗഡ്: 65.48


ഹൈദരാബാദ്: 75.00


തിരുവനന്തപുരം: 73.92


https://www.iocl.com/TotalProductList.aspx