കോവിഡിനും മങ്കിപോക്സിനും പിന്നാലെ രാജ്യത്ത് തക്കാളിപ്പനി പടരുകയാണ്. രാജ്യത്ത് തക്കാളിപ്പനി വർധിക്കുന്നതിൽ ആരോഗ്യമന്ത്രാലയം ജാ​ഗ്രതയിലാണ്. ലാൻസെറ്റ് റെസ്പിറേറ്ററി ജേണലിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 82 തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ 26 കുട്ടികൾ രോഗബാധിതരായി. രോ​ഗബാധിതരായ എല്ലാ കുട്ടികളും ഒമ്പത് വയസിൽ താഴെയുള്ളവരാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് തക്കാളിപ്പനി?
തക്കാളിയുടെ ആകൃതിയിലുള്ളതും നിറമുള്ളതുമായ കുമിളകൾ രോഗിയുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നതിനാലാണ് ഇതിനെ തക്കാളിപ്പനി എന്ന് വിളിക്കുന്നത്. എന്ററോവൈറസ് മൂലമാണ് ഈ പനി ഉണ്ടാകുന്നത്. എന്നാൽ, കുട്ടികളിൽ ചിക്കുൻഗുനിയ അല്ലെങ്കിൽ ഡെങ്കിപ്പനി എന്നിവയുടെ അനന്തരഫലമായും തക്കാളിപ്പനി ഉണ്ടാകുമെന്നാണ് ചില ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്.


ALSO READ: Tomato Fever: രാജ്യത്ത് 82 തക്കാളിപ്പനി കേസുകൾ; കേരളത്തിൽ അതീവ ജാ​ഗ്രത


തക്കാളിപ്പനിയുടെ ലക്ഷണങ്ങൾ
ലാൻസെറ്റിന്റെ റിപ്പോർട്ട് പ്രകാരം തക്കാളിപ്പനിയിൽ ശരീരത്തിലെ കുമിളകൾ മങ്കിപോക്സിന് സമാനമായ കുമിളകളാണ്. കൂടാതെ, പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിൽ തക്കാളിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കടുത്ത പനി, പേശീ വേദന, ക്ഷീണം, ഹൃദയമിടിപ്പ്, സന്ധി വേദന, ചൊറിച്ചിൽ, ഛർദ്ദി, നിർജ്ജലീകരണം, വയറിളക്കം തുടങ്ങിയവയാണ് തക്കാളിപ്പനിയുടെ ലക്ഷണങ്ങൾ


തക്കാളിപ്പനി എങ്ങനെയാണ് പകരുന്നത്?
മേയ് ആറിന് കേരളത്തിലെ കൊല്ലത്താണ് രാജ്യത്ത് തക്കാളിപ്പനിയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം, ഒന്ന് മുതൽ അഞ്ച് വയസ്സുവരെയുള്ള നിരവധി കുട്ടികളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടു. അതായത്, നിലവിൽ കുട്ടികളിൽ മാത്രമാണ് തക്കാളിപ്പനി പടരുന്നത്. വൃത്തിഹീനമായ സ്ഥലങ്ങളിൽ താമസിക്കുന്നത്, വൃത്തിഹീനമായ വസ്തുക്കളിൽ സ്പർശിക്കുന്നത് എന്നിങ്ങനെ തക്കാളിപ്പനി പടരുന്നതിന് പല കാരണങ്ങളുണ്ടാകാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്. കളിപ്പാട്ടങ്ങൾ, ഭക്ഷണം, വസ്ത്രങ്ങൾ തുടങ്ങി അണുബാധ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന പല കാര്യങ്ങളും കുട്ടികൾ പങ്കുവെക്കുന്നു. ഇതിനർത്ഥം മറ്റ് വൈറൽ അണുബാധകളെപ്പോലെ ഇത് അടുത്ത സമ്പർക്കത്തിലൂടെയും പടരുന്നു എന്നാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.