ന്യുഡൽഹി: വിലവർധനവ് പെട്രോളിനും പെട്രോളിനും ഡീസലിനും മാത്രമല്ല പതുക്കെ പതുക്കെ മറ്റ് ഇനങ്ങളിലും നിങ്ങൾക്ക് കാണാൻ സാധിക്കും. അതിന്റെ അടിസ്ഥാനമെന്നോണം മിക്ക നഗരങ്ങളിലും തക്കാളിയുടെ (Tomato)വില പെട്ടെന്ന് വർധിക്കുന്നതായി കാണപ്പെടുന്നുണ്ട്. കഴിഞ്ഞ മാസത്തിൽ തന്നെ തക്കാളി വില നാല് മടങ്ങ് വർധിച്ചിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ തക്കാളിയുടെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടണങ്ങളിൽ താക്കളിയുടെ വില 80 രൂപയാണ്


ചില്ലറ വിപണിയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവയുൾപ്പെടെയുള്ള മറ്റ് നഗരങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 80 രൂപയിലെത്തിയിരിക്കുകയാണ്. ഒരു മാസം മുമ്പ് ഒരു കിലോ തക്കാളിയ്ക്ക് 20 രൂപയായിരുന്നു. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ മഴക്കാലത്ത് തക്കാളിയുടെ വില കുറയാനുള്ള സാധ്യത കുറവാണെന്നാണ്.  വരും ദിവസങ്ങളിൽ വില ഒരു പരിധിവരെ സ്ഥിരത പുലർത്താം.


Also read: 'ശനിയാഴ്ച അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച ട്രിപ്പിൾ ലോക്ക് ഡൗണ്‍' അഹാനയുടെ സ്റ്റാറ്റസ് വൈറലാകുന്നു..!! 
 


എന്തുകൊണ്ടാണ് തക്കാളിയുടെ വില ഉയർന്നത്?


വിലക്കയറ്റത്തിന്റെ ഏറ്റവും വലിയ കാരണം തക്കാളി വിതരണം കുറഞ്ഞു എന്നതാണ്. സത്യം പറഞ്ഞാൽ  സമീപകാലത്തുണ്ടായ പെട്ടെന്നുള്ള മഴയും തക്കാളി വളരുന്ന പ്രദേശങ്ങളിൽ അനുഭവപ്പെട്ട കടുത്ത ചൂടും കാരണം തക്കാളിയുടെ വിള മോശമായി. ഇതുകൂടാതെ വില കുറവായതിനാൽ ഹരിയാനയിലെ കർഷകർ നെൽകൃഷി ചെയ്യുന്നതിനായി വയലുകളിൽ തക്കാളി വിള നശിപ്പിച്ചു, ഇതുകാരണം വിപണികളിൽ തക്കാളിയുടെ വരവും കുറഞ്ഞു.  


ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ തക്കാളി ഇറക്കുമതി ചെയ്യുന്നത് ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ്. രണ്ടാഴ്ച മുമ്പ് ഹരിയാനയിൽ നിന്ന് ധാരാളം തക്കാളി എത്തിയതായി ആസാദ്പൂർ മണ്ഡിയിലെ തക്കാളി ട്രേഡേഴ്‌സ് ആൻഡ് വെജിറ്റബിൾ ട്രേഡേഴ്‌സ് അസോസിയേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇപ്പോൾ മഴയും ശക്തമായ ചൂടും കാരണം തക്കാളി വിളയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായും ഹരിയാനയിൽ നിന്നുള്ള തക്കാളിയുടെ ഇറക്കുമതിയിൽ  കുറവ് സംഭവിച്ചതായുമാണ് റിപ്പോർട്ട്.  


രാജ്യം പ്രതിവർഷം 15.9 ദശലക്ഷം ടൺ തക്കാളി ഉത്പാദിപ്പിക്കുന്നു


ഉത്തർപ്രദേശ്, രാജസ്ഥാൻ, ഝാര്‍ഖണ്ഡ്, പഞ്ചാബ്, തമിഴ്‌നാട്, കേരളം, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ വളരെ കുറച്ചാണ് തക്കാളിയുടെ ഉത്പാദനം.   ഇവർ വിതരണത്തിനായി അമിതമായി തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം രാജ്യം പ്രതിവർഷം 17.9 ദശലക്ഷം ടൺ തക്കാളി ഉത്പാദിപ്പിക്കുന്നു എന്നാൽ ഉപഭോഗം 15 ദശലക്ഷം ടൺ ആണ്.