'ശനിയാഴ്ച അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച ട്രിപ്പിൾ ലോക്ക് ഡൗണ്‍' അഹാനയുടെ സ്റ്റാറ്റസ് വൈറലാകുന്നു..!!

തിരുവനന്തപുരത്ത് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്ന ഈ സമയത്താണ് സ്വർണ്ണവേട്ടയിൽ സർക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് tripple lock down പ്രഖ്യാപിച്ചതെന്ന രീതിയിലുള്ള  അഹാനയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ്.     

Last Updated : Jul 10, 2020, 01:31 AM IST
'ശനിയാഴ്ച അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച ട്രിപ്പിൾ ലോക്ക് ഡൗണ്‍' അഹാനയുടെ സ്റ്റാറ്റസ് വൈറലാകുന്നു..!!

തിരുവനന്തപുരം: ചലച്ചിത്ര തരം അഹാന കൃഷ്ണയുടെ സ്റ്റാറ്റസ് വൈറലാകുന്നു.  ട്രിപ്പിൾ lock down പ്രഖ്യാപിച്ചത് സ്വർണ്ണ വേട്ട നടന്നതു കൊണ്ടാണെന്നാണ് നടി സ്റ്റാറ്റസിൽ കുറിച്ചത്. 

തിരുവനന്തപുരത്ത് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്ന ഈ സമയത്താണ് സ്വർണ്ണവേട്ടയിൽ സർക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് tripple lock down പ്രഖ്യാപിച്ചതെന്ന രീതിയിലുള്ള  അഹാനയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ്.   

Also read: കാത്തിരിപ്പിന് വിരാമം.. പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 10 ന് 

'ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച- അതിശയകരമായി തിരുവനന്തപുരത്ത്  ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു' ഇതായിരുന്നു അഹാന കൃഷ്ണയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ്. പോസ്റ്റിൽ സ്വർണ്ണ വേട്ടയെ പൊളിറ്റിക്കൽ സ്കാം എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്.  ഈ സ്റ്റാറ്റസിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.  

മാധ്യമ പ്രവർത്തകൻ സനീഷ് ഇലയടത്ത് പ്രതികരിച്ചത് അഹാന കൃഷ്ണയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് നിരുത്തരവാദപരവും ജനദ്രോഹവുമായ ഒന്നാണെന്നാണ്.   ഇമ്മാതിരി ശരിയല്ലാത്ത കാര്യങ്ങൾ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.    

Also read: രാമായണത്തിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലിന്റെ ട്വീറ്റ് വൈറലാകുന്നു..!

ട്രിപ്പിൾ ലോക്ക് ഡൗണ്‍ വെറുതെ തീരുമാനിക്കാൻ പറ്റില്ലയെന്നും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യ സംവിധാനങ്ങള്‍ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒക്കെ പ്രഖ്യാപിക്കാവൂവെന്നും. തിരുവനന്തപുരത്ത് അത്തരമൊരു സ്ഥിതി യഥാര്‍ത്ഥത്തില്‍ ഉണ്ട്. പൂന്തുറ സമൂഹ വ്യാപന ഭീഷണയിലാണ്. അവിടെ കമാന്‍ഡോകളെയടക്കം വിന്യസിച്ചിരിക്കുകയാണെന്നും സനീഷ് പറഞ്ഞു.

ഇത്തരം ഒരു ആരോപണം അഹാന മാത്രമല്ല പലരും പറയുന്നതാണ്.  ട്രിപ്പിൾ ലോക്ക് ഡൗണിൽ ഗൂഡാലോചനയുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.  എന്തായാലും സംസ്ഥാനത്ത് കോറോണ വ്യാപനത്തിന്റെ എണ്ണം കുതിച്ചുയരുകയാണ്.  

Trending News