Toolkit Case: മലയാളി അഭിഭാഷക ഉൾപ്പടെ രണ്ട് പേർക്ക് കൂടി അറസ്റ്റ് വാറണ്ട്, കേസിൽ കൂടുതൽ അന്വേഷണം
ഗ്രേറ്റ തൻബർഗിനെ കൂടാതെ പോപ് ഗായിക റിഹാനയും കർഷക സമരത്തിന് അഭിവാദ്യം അർപ്പിച്ചെത്തിയിരുന്നു.
ന്യൂഡൽഹി: ഗ്രേറ്റ തൻബർഗിന്റെ ടൂൾകിറ്റ് കേസിൽ രണ്ട് പേർക്ക് കൂടി ഡൽഹി പോലീസ് അറസ്റ്റ് വാറണ്ട് ഉറപ്പെടുവിച്ചു. മലയാളി അഭിഭാഷക ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. മലയാളി അഭിഭാഷകയും ആക്ടിവിസ്റ്റുമായ നിഖിത ജേക്കബ്, ശാന്തനു എന്നിവർക്ക് എതിരെയാണ് അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബോംബൈ(Mumbai) ഹൈക്കോടതിയിലാണ് നിഖിത പ്രാക്ടീസ് ചെയ്യുന്നത്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.നിഖിതയാണ് ടൂൾ കിറ്റ് നിർമിച്ചതെന്നാണ് പോലീസ് പറയുന്നത്.കേസിൽ പരിസ്ഥിതി പ്രവർത്തര ദിഷ രവിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ദിഷയുടെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും.
അനധികൃതമാണെന്നും കാണിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.അഭിഭാഷക സഹായം ഉറപ്പുവരുത്തുന്നത് ഉൾപെടെയുള്ള നടപടി ക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ആരോപണം.കർണാടകയിലെ ബംഗളൂരുവിൽ(Banglore) നിന്നാണ് കഴിഞ്ഞദിവസം ദിഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിഷയെ അഞ്ചുദിവസത്തേക്കാണ് പട്യാല ഹൗസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ദിഷയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ALSO READ: K Phone പദ്ധതിക്ക് ഇന്ന് തുടക്കം,തുടക്കത്തിൽ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് കണക്ഷൻ, 1531 കോടി ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
അതേസമയം താനല്ല ടൂൾ കിറ്റ്(Toolkit) എഡിറ്റ് ചെയ്തതെന്നാണ് ദിഷ രവിയുടെ വാദം. അവസാനത്തെ വരികൾ മാത്രമാണ് എഡിറ്റ് ചെയ്തത്. ഫെബ്രുവരി മൂന്നിനാണ് ഗ്രേറ്റ തന്റെ ടൂൾ കിറ്റ് കർഷക സമരത്തിന് അഭിവാദ്യമെന്ന നിലയിൽ ട്വീറ്റ് ചെയ്തത്. ഗ്രേറ്റ തൻബർഗിനെ കൂടാതെ പോപ് ഗായിക റിഹാനയും കർഷക സമരത്തിന് അഭിവാദ്യം അർപ്പിച്ചെത്തിയിരുന്നു. ഇതേ തുടർന്ന് വിദേശകാര്യ മന്ത്രാലയം പിന്നീട് ഒൗദ്യോഗിക പ്രസ്താവന വരെയും ഇറക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.