Top 10 Universities in India 2023: 12-ാം ക്ലാസ്  പാസായവരെ സംബന്ധിച്ചിടത്തോളം ഉന്നത വിദ്യാഭ്യാസം എന്നത് ഏറെ ചിന്തിച്ച് തീരുമാനം എടുക്കേണ്ട ഒന്നാണ്. ഏത് കോഴ്സ് പഠിക്കണം, ഏതു യൂണിവേഴ്സിറ്റിയില്‍ ചേരണം എന്ന്  തുടങ്ങി ഒരായിരം ആകുലതകളാവും മനസില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Tripura Gang Rape: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം, ത്രിപുരയില്‍ പ്രതിഷേധം ശക്തം


താന്‍ തിരഞ്ഞെടുക്കുന്ന കോഴ്സും യൂണിവേഴ്സിറ്റിയും മികച്ചതാണോ എന്ന സംശയം ബാക്കി നില്‍ക്കുന്ന അവസരത്തില്‍ രാജ്യത്തെ ഏറ്റവും  മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തിറക്കിയിരിയ്ക്കുകയാണ്   കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള  NIRF (National Institutional Ranking Framework). 


Also Read:  Manipur Violence Update: മണിപ്പൂർ അക്രമസംഭവങ്ങള്‍ അന്വേഷിക്കാൻ 3 അംഗ-പാനൽ രൂപീകരിച്ച് കേന്ദ്രം, റിപ്പോർട്ട് നല്‍കാന്‍ 6 മാസത്തെ സമയം


ക്ലാസ് 12-ന് ശേഷം തുടർപഠനത്തിനായി നിങ്ങൾ ഒരു നല്ല കോളേജും യൂണിവേഴ്‌സിറ്റിയും അന്വേഷിക്കുകയാണെങ്കിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) പുറത്തിറക്കിയ  റാങ്കിംഗ് 2023 (Ranking 2023) നിങ്ങള്‍ക്ക് ഏറെ സഹായകമാവും. ഈ പട്ടിക സംബന്ധിക്കുന്ന പൂര്‍ണ്ണ വിവരങ്ങള്‍ റാങ്കിംഗ് പ്ലാറ്റ്‌ഫോമിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് -nirfindia.org ല്‍ ലഭ്യമാണ്. 


NIRF റാങ്കിംഗ് 2016 ലാണ് ആരംഭിച്ചത്.  ഇത് അതിന്‍റെ എട്ടാമത്തെ പതിപ്പാണ്. 2016-ൽ 3500 സ്ഥാപനങ്ങൾ റാങ്കിംഗിൽ പങ്കെടുത്തിരുന്നു. അതേസമയം, ഈ വർഷം 8,686 സ്ഥാപനങ്ങൾ റാങ്കിംഗിൽ പങ്കെടുത്തിട്ടുണ്ട്.


NIRF നടത്തിയ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഇടം നേടിയ മികച്ച 10 സർവ്വകലാശാലകളുടെ പട്ടിക ചുവടെ:-


1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു ((Indian Institute of Science, Bengaluru)


2. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, ന്യൂഡൽഹി (Jawaharlal Nehru University, New Delhi)


3. ജാമിയ മില്ലിയ ഇസ്ലാമിയ, ന്യൂഡൽഹി  (Jamia Millia Islamia, New Delhi)


4. ജാദവ്പൂർ യൂണിവേഴ്സിറ്റി കൊൽക്കത്ത  (Jadavpur University Kolkata)


5. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി (Banaras Hindu University, Varanasi)


6. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, മണിപ്പാൽ  (Manipal Academy of Higher Education, Manipal)


7. അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ (Amrita Vishwa Vidyapeetham, Coimbatore)


8. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെല്ലൂർ  (Vellore Institute of Technology, Vellore)


9. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, അലിഗഡ്  (Aligarh Muslim University, Aligarh)


10. യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, ഹൈദരാബാദ്  (University of Hyderabad, Hyderabad)



'കൃഷിയും അനുബന്ധ മേഖലകളും' വിഭാഗത്തിലെ മികച്ച 3 സ്ഥാപനങ്ങൾ


1. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി


2. നാഷണൽ ഡയറി ഇൻസ്റ്റിറ്റ്യൂട്ട്, കർണാൽ


3. പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ലുധിയാന


ഇന്ത്യയിലെ മികച്ച 3 നിയമ പഠന സ്ഥാപനങ്ങൾ 


1. NLU ബെംഗളൂരു


2. NLU ഡൽഹി


3.  നൽസാർ, ഹൈദരാബാദ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.