ഓസ്കറിൽ ഇന്ത്യയ്ക്ക് ഇരട്ടത്തിളക്കം നേടാനായതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഓരോ ഇന്ത്യക്കാരനും. മികച്ച ഒറിജിനൽ ​ഗാനത്തിനുള്ള ഓസ്കർ ആർആർആറിലെ നാട്ടു നാട്ടു ​ഗാനം നേടിയപ്പോൾ ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലാണ് ‘ ദ എലഫന്റ് വിസ്പറേഴ്‌സ്’ നേട്ടം സ്വന്തമാക്കിയത്. ഓസ്കറിന് മുൻപ് ഈ ഹ്രസ്വ ചിത്രത്തെ കുറിച്ച് അധികം ആളുകൾക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. എന്നാൽ ഓസ്കർ അവാർഡ് ലഭിച്ചതിന് ശേഷം ഇപ്പോൾ ആളുകൾ കൂടുതലും തിരയുന്നത് ഈ ഹ്രസ്വചിത്രത്തെ കുറിച്ചാണ്. ചിത്രം എവിടെ കാണാൻ സാധിക്കുമെന്നുള്ളതാണ് മിക്കവരും തിരയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ ലോകമെമ്പാടും അറിഞ്ഞതിനൊപ്പം ഒരാൾ കൂടി ഇവിടെ താരമായി മാറിയിരിക്കുകയാണ്. ഈ ചിത്രത്തിലെ കുട്ടിക്കുറുമ്പൻ രഘുവിനെ കാണാനാണ് ഇപ്പോൾ തിരക്ക്. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഓസ്‌കർ പുരസ്‌കാരം നേടിയ ദ എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഇന്ത്യൻ ഡോക്യുമെന്ററിയിലൂടെ പ്രശസ്തനായ ഈ കുട്ടിക്കുറുമ്പനെ കാണാൻ മുതുമല തെപ്പക്കാട് ആനക്യാമ്പിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.`ഹാൾ ഔട്ട്`, `ഹൗ ഡു യു മെഷർ എ ഇയർ?` `ദ മാർത്ത മിച്ചൽ ഇഫക്ട്`, `സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ്` എന്നിവയെ പിന്തള്ളിക്കൊണ്ടാണ് ദ എലിഫന്റ് വിസ്‌പറേഴ്‌സിന്റെ നേട്ടം. 


Also Read: The Elephant Whisperers: ഓസ്‌കറില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്‌സിന്


 


തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തിൽ അനാഥരായ രണ്ട് ആനക്കുട്ടികളെ ദത്തെടുക്കുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. "ഇതൊരു മഹത്തായ നിമിഷമാണ്. ഇവിടെ വന്നതിൽ സന്തോഷമുണ്ട്. ആനയാണ് എന്റെ പ്രിയപ്പെട്ട മൃഗം. സിനിമ ഓസ്കാർ നേടിയത് എന്നെ സന്തോഷിപ്പിക്കുകയും ആവേശഭരിതനാക്കുകയും ചെയ്യുന്നു," എന്നാണ് മുതുമലയിൽ എത്തിയ ഒരു സഞ്ചാരി പറഞ്ഞു.


കാർത്തികി ഗോൺസാൽവസ്, ഗുനീത് മോംഗ എന്നിവരാണ് സംവിധാനം ചെയ്തത്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും കഥയാണ് ചിത്രം പറയുന്നത്. തമിഴിൽ ഒരുക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററിയിൽ പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസി വിഭാഗത്തിന്റെ നേർചിത്രം കാണാൻ സാധിക്കും. അമ്മു എന്നൊരു ആനക്കുട്ടി കൂടിയുണ്ട് ഇതിൽ. രഘുവിന് ഇപ്പോൾ 7 വയസ്സായി, അമ്മുവിന് 5 ഉം. കളിയും കുറുമ്പുമായി രണ്ട് പേരും ഇപ്പോൾ മുതുമലയിലുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.