മുംബൈ: ഫിലിംഫെയർ ഡിജിറ്റൽ മാ​ഗസിന്റെ കവർ ചിത്രമായി ടൊവിനോ തോമസ്. ആദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു നടൻ ഫിലിംഫെയർ ഡിജിറ്റൽ മാഗസിന്റെ കവർ ചിത്രമാകുന്നത്. ടൊവിനോയുടെ റിലീസാകാനുള്ള പുതിയ ചിത്രം നാരദനിലെ ലുക്കാണ് കവർ ചിത്രമായിരിക്കുന്നത്. സിനിമയിൽ എത്തിയതിന്റെ പത്താം വാർഷികത്തിലാണ് ടൊവിനോ തോമസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ മാർച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമലോകത്തെ ആസ്പദമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്.


ALSO READ: Malayalam OTT Update : കാത്തിരുപ്പുകൾക്ക് ഒടുവിൽ അജ​ഗജാന്തരം, ജാന്‍.എ,മന്‍, കുഞ്ഞെല്‍ദോ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു


അന്ന ബെൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ഷറഫുദ്ദീൻ, ജാഫർ ഇടുക്കി, ജോയ് മാത്യു, വിജയരാഘവൻ, രൺജി പണിക്കർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കുരുവിള, റിമാ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.