New Delhi: രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപകമാകുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹര്‍സിമ്രത് കൗറിന്‍റെ രാജി പഞ്ചാബിലെ കര്‍ഷകരെ പറ്റിക്കാനുള്ള വെറും നാടകം... ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്


കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നീക്കമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഉള്‍പ്പടെയുള്ളവരുടെ വിശദീകരണമെങ്കിലും  ബില്‍ കര്‍ഷക വിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നീ ബില്ലുകള്‍ക്കെതിരെയാണ് രാജ്യത്ത് പ്രതിഷേധം ഉയരുന്നത്. 


ഫാം സെക്ടര്‍ ബില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു


ഇപ്പോഴിതാ, ബില്‍ രാജ്യസഭയില്‍ പാസയത്തിനു പിന്നാലെ തെരുവിലിറങ്ങിയിരിക്കുകയാണ് കര്‍ഷകര്‍. പഞ്ചാബി(Punjab)ല്‍ നിന്നും ട്രാക്ടറുകളില്‍ ഡല്‍ഹിയിലേക്ക് കൂറ്റന്‍ റാലി സംഘടിപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. സിറാക്പൂരില്‍ നിന്നും ഡല്‍ഹി(New Delhi)യിലേക്കാണ് റാലി. 


മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക; പിറന്നാൾ സമ്മാനം അതാവട്ടെ: PM Modi


പ്രതിപക്ഷ എംപിമാരുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്‍റെ പിന്‍ബലത്തിലായിരുന്നു ബില്‍ പാസാക്കിയത്. വിപണിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും കരാര്‍ കൃഷിയ്ക്കുമുള്ള രണ്ടു ബില്ലുകളാണ് ഇന്ന് പാസാക്കിയത്. ഭേദഗതി നിര്‍ദേശങ്ങളുടെ വോട്ടെടുപ്പിനിടെ നാടകീയ സംഭവങ്ങളാണ് രാജ്യസഭയില്‍ അരങ്ങേറിയത്.


 


പ്രതിപക്ഷ നേതാക്കള്‍ സഭാ അധ്യക്ഷന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയും മൈക്ക് തട്ടിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. കയ്യാങ്കളിയിലാണ് ഇത് കലാശിച്ചത്. ബില്‍ സിലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്നാണ് DMK, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുടെ ആവശ്യം. അതേസമയം, കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്‍റാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.