Chhattisgarh ല്‍ Maoist ആക്രമണത്തില്‍ 22 ജവാന്മാര്‍ക്ക് വീരമൃത്യു, 32 പേര്‍ക്ക് ഗുരുതര പരിക്ക്, ഒരാളെ ഇതുവരെ കണ്ടെത്തിട്ടുമില്ല
സുഖമയിലെ ബിജാപുര്‍ എന്ന് സ്ഥലത്ത് വെച്ചാണ് മാവോവിദകളുടെ ആക്രമണം ഉണ്ടായത്. ബിജാപൂര്‍ എസ്പിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഒര് സൈനികനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല.
New Delhi : Chhattisgarh ല്‍ വീണ്ടും മോവോവാദി ആക്രമണം. 22 ജവാന്മാരാണ് മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുഖമയിലെ ബിജാപുര്‍ എന്ന് സ്ഥലത്ത് വെച്ചാണ് മാവോവിദകളുടെ ആക്രമണം ഉണ്ടായത്. ബിജാപൂര്‍ എസ്പിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു സൈനികനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല.
ഇന്നലെ അഞ്ച് സൈനികരുടെ മരണമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അത് രാവിലെ ആയപ്പോള്‍ എട്ടായി ഉയരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം 2000 പേരടങ്ങുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സംയുക്ത സേന മാവോയിസ്റ്റിന്റെ ശക്തി കേന്ദ്രമായി ബസ്ഥാര്‍ വനത്തിലെ ദക്ഷിണ മേഖലയിലേക്ക് പ്രത്യേക ഓപറേഷനുമായി പ്രവേശിക്കുകയായിരുന്നു. എന്നാല്‍ നാല് മണിക്കൂറോളം നീണ്ട ഏറ്റമുട്ടല്‍ ഉണ്ടാകുകയായിരുന്നു.
എസ്ടിഎഫ്. ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ സേനകള്‍ ഒരുമിച്ചാണ് മാവോയിസ്റ്റ് തീവ്ര മേഖലയിലേക്ക് പുറപ്പെട്ടത്. 15 ഓളം മാവോയിസ്റ്റുകളെ സേന പ്രത്യാക്രമണത്തിലൂടെ വധിക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടുണ്ട്.
ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലുമായി ഫോണില്‍ വിളിച്ച സ്ഥലത്തെ സ്ഥിതി വിശേഷങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന അമിത് ഷാ സിആര്‍പിഎഫിന്റെ ഡിറക്ടര്‍ ജനറലിനോട് ഒരു ബറ്റലിയന്‍ സേനയെ പ്രദേശത്തേക്ക് അയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ALSO READ : Terrorist Arrested ജമ്മു കാശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ
പതിങ്ങിയിരിക്കുകയായിരുന്ന ഭീകരർ സുരക്ഷാ സേനയ്‌ക്കെതിരെ വെടിയുതിർക്കുകയായിരുന്നു. പ്രതീക്ഷിക്കാതെയുണ്ടായ ഈ ഏറ്റുമുട്ടലിലാണ് ജവാന്മാർക്ക് വെടിയേറ്റത്. നക്സലൈറ്റുകൾ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേനാംഗങ്ങൾ പട്രോളിംഗ് നടത്തുകയായിരുന്നു. അവിടെവച്ചാണ് നക്സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ഇരുവശത്തു നിന്നും കടുത്ത ആക്രമണമാണ് ഉണ്ടായത്.
രാജ്യത്തിനായി ജീവന്‍ ബലി കഴിപ്പിച്ച ജവാന്മാര്‍ക്ക് ആഭ്യന്തര മന്ത്രി ആദരവ് അറിയിക്കുകയും ചെയ്തു. രാജ്യം ഒരിക്കലും ഈ മുറിവ് മറക്കത്തിലെന്ന് അമിത് ഷാ ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തു. സമാധാനത്തിനെതിരെയുള്ള ഈ ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് അമിത് ഷാ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ : ഇന്ത്യൻ ആർമിക്കായി ഡി.ആർ.ഡി.ഒയുടെ പുത്തൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ
തന്റെ ചിന്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കൊപ്പമാണെന്നും, അവരുടെ ത്യാഗത്തെ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...