തീവണ്ടി ദുരന്തം: റെയില്‍വെ എന്‍ജിനിയറെയും കുടുംബത്തെയും കാണാനില്ല
Railway engineer and his family missing: ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് CBI സീൽ ചെയ്തത്.
ഭുവനേശ്വർ: ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയില്‍വെ എന്‍ജിനിയറെയും കുടുംബത്തെയും താമസിച്ചു കൊണ്ടിരുന്ന സ്ഥലത്ത് കാണുന്നില്ലെന്ന് CBI. എന്‍ജിനിയറുടെ വീട് CBI ഉദ്യോഗസ്ഥർ സീൽ ചെയ്തു. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോഗസ്ഥർ സീൽ ചെയ്തത്.
തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട് പൂട്ടി കിടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സീൽ ചെയ്തത്. . രണ്ട് സിബിഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളെ ഇതിന് മുൻപ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്.
292 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് സൂചന. അതേസമയം ബഹനാഗ സ്റ്റേഷൻ മാസ്റ്ററെ വീടും അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം സന്ദർശിച്ചിരുന്നു. ദുരന്തത്തിൽ അട്ടിമറി നടന്നുവെന്ന ആരോപണം തുടക്കം മുതൽ തന്നെ നിലനിൽക്കുന്നുണ്ട്. അപകടത്തിനു കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ബോധപൂര്‍വം നടത്തിയ ഇടപെടലാണെന്നും സിഗ്‌നലിങ് സംവിധാനത്തിലെ തകരാറെണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ നിലനിൽക്കുന്നുണ്ട്.