നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും
ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദസഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും.
കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു തൊട്ടുമുന്‍പ് ആഗസ്റ്റ് മൂന്നിനായിരുന്നു ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു.
ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദസഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ശ്രീനഗര്‍-ബാരാമുള്ള റൂട്ടിലെ ട്രെയിന്‍ സര്‍വീസുകളായിരിക്കും ആദ്യം പുനരാരംഭിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിക്കും മൂന്ന് മണിക്കുമിടയിൽ ഈ റൂട്ടില്‍ നാല് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
നോര്‍ത്തേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാകേഷ് അഗര്‍വാള്‍ ബദ്ഗാമില്‍ നിന്ന് ബാരാമുള്ളയിലേയ്ക്ക് തീവണ്ടിയില്‍ സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തിയിരുന്നു.