Omicron covid variant | ദക്ഷിണാഫ്രിക്കയിൽനിന്നുള്ളവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തി മുംബൈ
പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുംബൈയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മുംബൈ: ദക്ഷിണാഫ്രിക്കയിൽ (South Africa) നിന്ന് മുംബൈ വിമാനത്താവളത്തിലെത്തുന്നവർക്ക് (Mumbai Airport) ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് മേയർ (Mayor). ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ (Covid) പുതിയ വകഭേദമായ ഒമൈക്രോൺ പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. വിമാനത്താവളത്തിലെത്തുന്നവരിൽ കോവിഡ് സ്ഥിരീകരിച്ചാൽ അവരിൽ ജെനോം സീക്വൻസിങ് (Genome Sequencing) നടത്തുമെന്നും മേയർ വ്യക്തമാക്കി.
പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുംബൈയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിലവിൽ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങൾക്ക് നിയന്ത്രണങ്ങളില്ല. എന്നിരുന്നാലും മുൻകാല അനുഭവങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും മുംബൈ മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം (New covid variant) കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George) പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കഴിഞ്ഞ ദിവസം ലഭിച്ചെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: PM Modi | കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി
എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷയും പരിശോധനയും ശക്തമാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റീൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ (Central government) നിർദേശങ്ങൾ പ്രകാരമുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി (Health Minister) വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...