Tripura Assembly Polls: ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നത് 259 സ്ഥാനാർത്ഥികൾ
Tripura Assembly Polls: ത്രിപുരയില്‍ 60 അംഗ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 28 ലക്ഷത്തോളം വോട്ടര്‍മാരാണ് ഉള്ളത്. വോട്ടിങ്ങിനായി 3,337 പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.
അഗര്‍ത്തല: Tripura Assembly Polls: ത്രിപുരയില്‍ 60 അംഗ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 28 ലക്ഷത്തോളം വോട്ടര്‍മാരാണ് ഉള്ളത്. വോട്ടിങ്ങിനായി 3,337 പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.
20 സ്ത്രീകൾ ഉൾപ്പെടെ 259 സ്ഥാനാർഥികളാണ് ഇന്ന് ത്രിപുരയിൽ വിധി എഴുതുന്നത്. ടൗൺ ബോരോദോ വാലിയിൽ നിന്നും മുഖ്യമന്ത്രി മണിക് സാഹയും സബ്‌റൂമിൽ നിന്നും ജിതേന്ദ്ര ചൗധരിയും മത്സരിക്കുന്നുണ്ട്. അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും എന്നാല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി ഭരണം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് സിപിഐഎം. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനം കനത്ത സുരക്ഷാവലയത്തിലാണ്. അയല്‍ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറാമിലേക്കുമുള്ള അതിര്‍ത്തികള്‍ കഴിഞ്ഞദിവസം തന്നെ അടച്ചിരുന്നു.
Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും
മൊത്തമുള്ള 3,337 പോളിംഗ് സ്‌റ്റേഷനുകളില്‍ 1,128 എണ്ണത്തെ പ്രശ്‌നബാധിതമായും 240 എണ്ണത്തെ അതീവ പ്രശ്‌നബാധിതമായും പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണം പൂർണ്ണമായും കേന്ദ്രസേന ഏറ്റെടുത്തിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നിവര്‍ സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ കിരണ്‍ ഗിട്ടെയെ കണ്ട് സ്വതന്ത്രവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...