COMMERCIAL BREAK
SCROLL TO CONTINUE READING

അഗര്‍ത്തല: ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല. 18 ജില്ലാ പരിഷത്തുകളിലും ബിജെപി നേട്ടമുണ്ടാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 30 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാര്‍ട്ടിയില്‍ നിന്നുള്ളവര്‍ കൂട്ടമായി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.


3,386 സീറ്റുകളിലേക്കാണ് (3,207 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും 161 പഞ്ചായത്ത് സമിതികളിലേക്കും 18 ജില്ലാ പരിഷത്തുകളിലേക്കും) ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 


ഇതില്‍ 3,075 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലും 154 പഞ്ചായത്ത് സമിതികളിലും 18 ജില്ലാ പരിഷത്തുകളിലും ബിജപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 132 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും ഏഴു പഞ്ചായത്ത് സമിതികളിലേക്കുമായിരിക്കും 30ന് തെരഞ്ഞെടുപ്പ് നടക്കുക.