ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് വാക്സിൻ കൊണ്ടുവന്ന ട്രക്ക് (Truck) ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 2,40,000 ഡോസ് കൊവാക്സിൻ (Covaxin) ആണ് ട്രക്കിൽ ഉണ്ടായിരുന്നത്. 8 കോടി രൂപയോളം രൂപ വിലമതിക്കുന്ന വാക്സിനാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാജ്യത്ത് വാക്സിൻ ക്ഷാമം തുടരുന്നതിനിടെയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ്റ്റാന്‍റിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. വളരെ നേരമായി ട്രക്ക് പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായും ഡ്രൈവറെയും സഹായിയെയും കാണാനില്ലെന്നും പ്രദേശവാസികള്‍ പൊലീസിനെ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് (Police) നടത്തിയ പരിശോധനയിലാണ് ട്രക്കിനുള്ളില്‍ വാക്‌സിന്‍ കണ്ടെത്തിയത്.


ALSO READ: ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ ഡോക്ടർ ഉൾപ്പെടെ എട്ട് പേർ കൂടി മരിച്ചു


ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്രക്ക് ഡ്രൈവറേയും സഹായിയേയും കണ്ടത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ട്രക്കിന്‍റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്സിന്‍ (Vaccine) സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. ഡ്രൈവര്‍ക്കും സഹായിക്കും വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് കരേലി സ്റ്റേഷന്‍ എസ്‌ഐ ആശിഷ് ബോപാച്ചെ പറഞ്ഞു.


അതേസമയം, മൂന്ന് ദിവസത്തിനുള്ളിൽ 17 ലക്ഷം ഡോസ് വാക്സിൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ 79 ലക്ഷം ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. രാജ്യത്ത് 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കായുള്ള വാക്സിൻ വിതരണം ഇന്ന് ആരംഭിച്ചു. എന്നാൽ ആവശ്യത്തിന് വാക്സിൻ ഇല്ലാത്തതിനാൽ നിരവധി സംസ്ഥാനങ്ങൾ വാക്സിൻ വിതരണം ഇന്ന് തുടങ്ങാൻ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.


ALSO READ: Covid Second Wave: പ്രതിദിന കോവിഡ് കണക്കുകളിൽ വീണ്ടും ഇന്ത്യക്ക് റെക്കോർഡ്;4 ലക്ഷം കടന്ന് പ്രതിദിന രോഗബാധിതർ


ദില്ലി , ബിഹാർ, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണം തുടങ്ങാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ പരിമിതമായ വാക്സിൻ ആണ് ഉള്ളതെങ്കിലും വാക്സിനേഷൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും ഇന്ന് വാക്സിൻ വിതരണം തുടങ്ങി. ഫോർട്ടിസ്, അപ്പോളോ, മാക്സ് എന്നീ സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിൻ വിതരണം തുടങ്ങി. റഷ്യയിൽ നിന്ന് സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.