Police act amendment: വിവാദ ഭാഗം തിരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

പാർട്ടിക്കുള്ളിലും മുന്നണിയിലും നിന്നടക്കം ഉണ്ടായ ശക്തമായ വിമാർശങ്ങൾക്കൊടുവിലാണ് ഇങ്ങനൊരു തീരുമാനത്തിന് സർക്കാർ ഒരുങ്ങുന്നത്.      

Last Updated : Nov 23, 2020, 10:42 AM IST
  • സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കുന്ന രീതിയിൽ നിയമത്തിൽ (Police law amendment) തിരുത്തൽ വരുത്താനാണ് ഇപ്പോഴത്തെ തീരുമാനം.
  • സിപിഎം കേന്ദ്ര നേതൃത്വം നിയമഭേദഗതിയിൽ കടുത്ത എതിർപ്പാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് സംസാരിച്ചു.
Police act amendment: വിവാദ ഭാഗം തിരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം:  വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്തിയെക്കുമെന്ന് റിപ്പോർട്ട്.  പാർട്ടിക്കുള്ളിലും മുന്നണിയിലും നിന്നടക്കം ഉണ്ടായ ശക്തമായ വിമർശnaങ്ങൾക്കൊടുവിലാണ് ഇങ്ങനൊരു തീരുമാനത്തിന് സർക്കാർ ഒരുങ്ങുന്നത്.  

സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കുന്ന രീതിയിൽ നിയമത്തിൽ (Police law amendment) തിരുത്തൽ വരുത്താനാണ് ഇപ്പോഴത്തെ തീരുമാനം.  സിപിഎം കേന്ദ്ര നേതൃത്വം നിയമഭേദഗതിയിൽ കടുത്ത എതിർപ്പാണ്  അറിയിച്ചിരിക്കുന്നത്.  ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് സംസാരിച്ചു.  

Also read: പോലീസ് ആക്‌ട് ഭേദഗതി; പ്രത്യേക നടപടി ക്രമം തയ്യാറാക്കുമെന്ന് DGP ലോക്‌നാഥ് ബെഹ്‌റ

തിരുത്തൽ എങ്ങനെ വേണമെന്ന് ഇന്നും നാളെയും കൊണ്ട് തീരുമാനിക്കുമെന്നാണ് സൂചന.  സൈബറാക്രമണത്തെ ചെറുക്കാൻ നിയമം കർശനമാക്കുമെന്ന മുഖ്യന്റെ (Pinarayi Vijayan) പ്രഖ്യാപനം കയ്യടി നേടിയെങ്കിലും അത് നടപ്പായപ്പോൾ സർക്കാരിന് പുലിവാലായിരിക്കുകയാണ്.  മധ്യമങ്ങളെ കേസിന്റെ വരുതിയിലാക്കിയ നിയമഭേദഗതിയുടെ ഉദ്ദേശശുദ്ധിയെ പ്രതിപക്ഷവും ബിജെപിയും (BJP) ചോദ്യം ചെയ്യുകയാണ്.  

Also read: ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.. ജോറായിട്ടുണ്ട്; രേവതി സമ്പത്തിന്റെ പോസ്റ്റ് വൈറലാകുന്നു 

നിയമം ദുരുപയോഗം ചെയ്യാൻ ഏറെ സാധ്യതയുള്ള വിധമാണ് കേരള പൊലീസ് നിയമത്തിലെ ഭേദഗതി (Kerala Police Act amendament).  നിയമമനുസരിച്ച് ഒരാളുടെ മനസ്സ് നോവിച്ചാൽ വാർത്തയ്ക്കും അത് നൽകിയ മാധ്യമ സ്ഥാപനത്തിനും എതിരെ പൊലീസിന് സ്വമേധയാ കേസെടുക്കാവുന്നതാണ്.  ഡിജിറ്റൽ മാധ്യമങ്ങളെ വർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കിയ കേന്ദ്ര സർക്കാർ (Central government) നടപടിയെ പരസ്യമായി എതിർത്ത പാർട്ടിയാണ് സിപിഎം (CPM) അതുകൊണ്ടുതന്നെയാണ് കേന്ദ്ര നേതൃത്വത്തിന് ഈ നിയമഭേദഗതിയിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ടി വന്നത്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News