വിശ്വാസ വോട്ട് എടപാടി പളനിസാമിക്കെതിരെ വോട്ടുചെയ്യാന്‍ തീരുമാനിച്ചു ഡി.എം.കെയും കോണ്ഗ്രെസും
നിർണായകമായ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ പളനിസാമിക്കെതിരെ വോട്ടുചെയ്യാൻ പ്രതിപക്ഷമായ ഡി.എം.കെ തീരുമാനിച്ചു. പാർട്ടി ആസ്ഥാനത്ത് വർക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഡിഎംകെ സഖ്യം ഒന്നടങ്കം പളനി സ്വാമിക്കെതിരെ വോട്ട് ചെയ്യുമെന്ന് സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ: നിർണായകമായ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ പളനിസാമിക്കെതിരെ വോട്ടുചെയ്യാൻ പ്രതിപക്ഷമായ ഡി.എം.കെ തീരുമാനിച്ചു. പാർട്ടി ആസ്ഥാനത്ത് വർക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഡിഎംകെ സഖ്യം ഒന്നടങ്കം പളനി സ്വാമിക്കെതിരെ വോട്ട് ചെയ്യുമെന്ന് സ്റ്റാലിൻ പറഞ്ഞു.
ഡി.എം.കെ തീരുമാനത്തിനൊപ്പം നിൽക്കാൻ സഖ്യകക്ഷിയായ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 98 എം.എൽ.എമാരാണ് ഡി.എം.കെ സഖ്യത്തിനുള്ളത്. ഇപ്പോഴുള്ള സർക്കാർ താൽക്കാലികമാണെന്നും ഉടൻ തന്നെ തിരഞ്ഞെടുപ്പിനു തയാറാകണമെന്നും സ്റ്റാലിൻ നേരത്ത പറഞ്ഞിരുന്നു.
നിയമസഭയിൽ വരുമ്പോൾ ഒരിക്കലും തന്നെനോക്കി ചിരിക്കരുതെന്ന് രാവിലെ സ്റ്റാലിൻ പറഞ്ഞിരുന്നു. നേരത്തേ പന്നീർസെൽവം സ്റ്റാലിനെ നോക്കി ചിരിച്ചത് ശശികല വിഭാഗം ആയുധമാക്കിയത് സംബന്ധിച്ചായിരുന്നു പ്രസ്താവന.
31 അംഗ മന്ത്രിസഭയാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ അധികാരത്തിലെത്തിയത്. പളനിസ്വാമിക്കു 123 എംഎൽഎമാരുടെ പിന്തുണയാണ് ഇപ്പോൾ ഉള്ളത്. കേവല ഭൂരിപക്ഷത്തിനു 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.