Twitter: വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഫീച്ചറുമായി ട്വിറ്റർ
വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്‌ഷനാണ് പരീക്ഷണാർഥം Twitter അവതരിപ്പിച്ചത്.
ന്യൂഡൽഹി: വ്യാജ വാർത്തകൾ തടയുന്നതിനായി പുതിയ ഫീച്ചർ (Feature) അവതരിപ്പിച്ച് മൈക്രോ ബ്ലോഗിങ് (Micro Blogging) ഭീമൻമാരായ ട്വിറ്റർ. വ്യാജ വാർത്തകൾ (Fake News) കണ്ടാൽ ഉപയോക്താക്കൾക്ക് അത്തരം പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്‌ഷനാണ് പരീക്ഷണാർഥം ട്വിറ്റർ (Twitter) അവതരിപ്പിച്ചത്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ സഹായിക്കുന്നു എന്ന ചീത്തപ്പേര് നിലനിൽക്കുന്നതിനിടെയാണ് ട്വിറ്റർ പുതിയ ഫീച്ചർ ഉപയോക്താക്കൾക്കായി പുറത്തിറക്കിയത്.
"തെറ്റിദ്ധരിപ്പിക്കുന്നതായി തോന്നുന്ന ട്വീറ്റുകൾ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ നിങ്ങൾക്കായി ഒരു പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ്. ഇന്ന് മുതൽ യുഎസിലെയും ദക്ഷിണ കൊറിയയിലെയും ഓസ്‌ട്രേലിയയിലെയും ചില ആളുകൾക്ക് ഈ ഫീച്ചർ ലഭ്യമാകും. ട്വീറ്റ് ഫ്ലാഗുചെയ്യുന്നതിന് റിപ്പോർട്ട് ട്വീറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനുശേഷം'ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്'(’It’s misleading’) എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ മതിയാകും",കമ്പനി ട്വീറ്റിലൂടെ വ്യക്തമാക്കി.
Also Read: Twitter പണിമുടക്കിയോ? ചോദ്യം ട്വീറ്റ് ചെയ്‌ത് ചോദിച്ച് ട്വിറ്റർ ഉപഭോക്താക്കൾ
ഈ സൗകര്യം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. പരീക്ഷണങ്ങൾക്ക് ശേഷം താമസിയാതെ എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഓപ്‌ഷൻ ലഭ്യമാകുമെന്നാണ് വിവരം. Harmful അല്ലെങ്കിൽ offending ആയിട്ടുള്ള ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അതേ രീതിയിൽ തന്നെ വ്യാജ വാർത്തകളും റിപ്പോർട്ട് ചെയ്യാം. ഫേസ്ബുക്കിൽ നേരത്തെ തന്നെ വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക വിഭാഗം തന്നെ ഫേസ്ബുക്ക് തുടങ്ങിയിരുന്നു.
Also Read: Farmer Protest: 1178 Twitter അക്കൗണ്ടുകൾക്ക് പാക് ബന്ധം, നേരത്തെ ബ്ലോക്ക് ചെയ്തത് 257 എണ്ണം
ഡൽഹിയിൽ പീഡനത്തിനിരയായി(Rape) കൊല്ലപ്പെട്ട ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവച്ചതിന് കോൺഗ്രസിന്റെയും രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെയും അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചിരുന്നു. പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ട്വിറ്റർ അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഫീച്ചർ കൂടി ലഭ്യമായാൽ ഇന്ത്യയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതിന്റെ തോത് കുറഞ്ഞേക്കാം എന്നാണ് വിലയിരുത്തൽ.
താലിബാന്‍ (Taliban) അഫ്ഗാനിസ്ഥാന്‍ (Afghanistan) പിടിച്ചെടുത്തതിന് പിന്നാലെ താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയിരുന്നു. താലിബാനെ ഭീകരസംഘടനകളുടെ (Terrorist) പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു. താലിബാനുമായി ബന്ധപ്പെട്ടുള്ള ഉള്ളടക്കങ്ങൾ (Content) നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി അഫ്ഗാൻ വിദഗ്ധരുടെ ഒരു പ്രത്യേക ടീമിനെയും കമ്പനി നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...