Congress Twitter: `എല്ലാവർക്കും ഒരേ നിയമം` കോൺഗ്രസ് അക്കൗണ്ട് പൂട്ടിയതിൽ പ്രതികരണവുമായി ട്വിറ്റർ
ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസം മുമ്പ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് Twitter ലോക്ക് ചെയ്തിരുന്നു. എല്ലാവര്‍ക്കും ഒരേ നിയമങ്ങളാണുള്ളതെന്നും നിയമലംഘനം ആര് നടത്തിയാലും നടപടിയുണ്ടാകുമെന്നും ട്വിറ്റർ.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്(Congress) പാര്‍ട്ടിയുടേയും നേതാക്കളുടേയും ഔദ്യോഗിക ട്വിറ്റര്‍(Twitter) അക്കൗണ്ടുകള്‍ പൂട്ടിയ നടപടിയിൽ പ്രതികരണവുമായി ട്വിറ്റര്‍. ട്വിറ്ററിന്റെ സേവനത്തില്‍ എല്ലാവര്‍ക്കും ഒരേ നിയമങ്ങളാണ് ഉള്ളത്, അതുകൊണ്ട് ആര് നിയമലംഘനം(Violation of rules) നടത്തിയാലും നടപടിയുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. നിയമ ലംഘനം ഇനിയും തുടര്‍ന്നാല്‍ സമാനമായ നടപടികൾ ഉണ്ടാകുമെന്നും ട്വിറ്റർ പറഞ്ഞു. കമ്പനിയുടെ ഔദ്യോഗിക വക്താവ്(Spokeperson) പുറത്തിറക്കിയ കുറിപ്പിലാണ് കമ്പനിയുടെ പ്രതികരണം.
നിയമ ലംഘനം നടത്തിയ നിരവധി ട്വീറ്റുകള്‍ക്കെതിരെ കമ്പനി നടപടിയെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തി പല ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുമുണ്ട്. ഇതേ രീതിയിൽ നിയമം ലംഘിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ ഇനിയും തുടരുകയാണെങ്കില്‍ തങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ട്വിറ്ററിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.
സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാകുക. വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കുക, സ്വകാര്യത, സുരക്ഷ എന്നിവ ഉറപ്പുവരുത്തുക എന്നുളളതാണ് ട്വിറ്ററിന്റെ ലക്ഷ്യം. നിയമലംഘനം എന്ന് തോന്നുന്ന എന്തും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഔദ്യോഗിക വക്താവ് കുറിപ്പില്‍ വ്യക്തമാക്കി.
ബാലാവകാശ കമ്മീഷന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും നേതാക്കളുടെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തത്. ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഡല്‍ഹിയിലെ ബാലികയുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതുകൊണ്ടാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് ട്വിറ്റർ വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കളെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ശേഷം കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസം മുമ്പാണ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്. അതിന് പിന്നാലെയാണ് രാഹുലിന്‍റെ ട്വീറ്റ് പങ്കുവെച്ച കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടിനും ലോക്ക് വീണത്. പാര്‍ട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മക്കൻ, സുഷ്മിത ദേവ്, മാണിക്കം ടാഗോര്‍ എന്നിവരുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...