ന്യൂഡ‍ൽഹി: കോണ്‍ഗ്രസ്(Congress) നേതാവ് രാഹുൽ ഗാന്ധി(Rahul Gandhi) ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റർ(Twitter). ഇന്ന് രാവിലെയാണ് രാഹുലിന്റെ അക്കൗണ്ട്  ട്വിറ്റർ തിരിച്ചു നൽകിയത്. ഒരാഴ്ച മുൻപാണ് രാഹുൽഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽകാലികമായി മരവിപ്പിച്ചത്. ഡൽഹിയിൽ പീഡനത്തിനിരയായി(Rape) കൊല്ലപ്പെട്ട ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവച്ചതിനാണ് അക്കൗണ്ട് മരവിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബലാത്സംഗത്തിനിരയായവരുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ട്വിറ്റർ നല്‍കിയ വിശദീകരണം. രാഹുൽ ഗാന്ധി ട്വിറ്ററിൽ ഉപയോഗിച്ച അതേ ചിത്രം നിരവധി കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രൊഫൈൽ ചിത്രമാക്കി മാറ്റി.  ഇതെത്തുടർന്ന് ഈ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ്റെ(National Child Rights Commission) പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരുന്നു ട്വിറ്റർ പ്രതികരണം. ​പ്രതിപക്ഷത്തിന്‍റെ ഭാഗത്ത്​ നിന്ന്​ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ ട്വിറ്ററിന്‍റെ നടപടി. 


Also Read: Congress Twitter: "എല്ലാവർക്കും ഒരേ നിയമം" കോൺഗ്രസ് അക്കൗണ്ട് പൂട്ടിയതിൽ പ്രതികരണവുമായി ട്വിറ്റർ 


രാഹുല്‍ ഗാന്ധിക്ക് പുറമേ പാര്‍ട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മക്കൻ, സുഷ്മിത ദേവ്, മാണിക്കം ടാഗോര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ക്കും ട്വിറ്റര്‍ പൂട്ടിട്ടിരുന്നു. 


ട്വിറ്ററിന്റെ നടപടിയെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ട്വിറ്ററിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം യൂട്യൂബിൽ(Youtube) വിഡിയോ പുറത്തിറക്കിയിരുന്നു. അക്കൗണ്ട് പൂട്ടിയതിലൂടെ ട്വിറ്റര്‍ ഇന്ത്യയുടെ രാഷ്ട്രീയപ്രക്രിയയിലാണ് ഇടപെടുന്നത്. സര്‍ക്കാരിന് കടപ്പെട്ടവനാണ് എന്ന ഒറ്റക്കാരണത്താല്‍ നമ്മുടെ രാഷ്ട്രീയം നിശ്ചയിക്കാന്‍ കമ്പനികളെ അനുവദിക്കണോ? - രാഹുല്‍ ചോദിക്കുകയുണ്ടായി.


Also Read: Rahul Gandhi Twitter: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചതായി കോൺ​ഗ്രസ്, നിഷേധിച്ച് ട്വിറ്റർ


‘എനിക്ക് 2 കോടിയോളം ഫോളോവേഴ്സുണ്ട്. അവരുടെ അഭിപ്രായസ്വാതന്ത്ര്യമാണ് ട്വിറ്റർ നിഷേധിക്കുന്നത്. നിഷ്പക്ഷ മാധ്യമമാണ് ട്വിറ്ററെന്ന വിശ്വാസത്തെയാണ് അവർ ഇല്ലാതാക്കുന്നത്’. ട്വിറ്റർ നിഷ്പക്ഷമല്ല. സർക്കാർ പറയുന്നതാണ് അവർ അനുസരിക്കുന്നത്. കേന്ദ്രസർക്കാരിനോട്  വിധേയത്വമുള്ള കമ്പനിയെന്ന നിലയ്ക്ക് നമ്മുടെ രാഷ്ട്രീയം നിർവചിക്കാൻ അവരെ അനുവദിക്കണോ എന്നും രാഹുൽ ചോദിച്ചു. 


Also Read: Twitter ഒടുവിൽ വഴങ്ങി, അമേരിക്കൻ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് പുതിയ പരാതി പരിഹാര ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ചു


രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട്​ പുനഃസ്ഥാപിച്ച വിവരം കോൺഗ്രസും സ്ഥിരീകരിച്ചിട്ടുണ്ട്​. 'സത്യമേവജയതേ' എന്ന് അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.