ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു; ഒരു ഭീകരനെ സൈന്യം വധിച്ചു
ഷോപിയാനിലെ സൈനപോര മേഖലയിലെ ചെർമാർഗ് ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ഷോപിയാനിലെ സൈനപോര മേഖലയിലെ ചെർമാർഗ് ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട ഭീകരനെ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് ചെർമാർഗ് ഗ്രാമത്തിൽ തിരച്ചിൽ നടത്തിയത്. തെരച്ചിലിനിടെ സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഷോപിയാനിലെ ചെർമാർഗിൽ പുലർച്ചെ ഏറ്റുമുട്ടലുണ്ടായതായി കശ്മീർ സോൺ പോലീസും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...