കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശികളാണ് അറസ്റ്റിലായത്. മാലിന്യം തമിഴ്നാട്ടിൽ എത്തിച്ച ഏജന്റുമാരാണ് ഇവര്‍. അതേസമയം, തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തോട് നിലപാട് കടുപ്പിച്ചു. തമിഴ്നാടിൻ്റെ സഹകരണത്തോടെ അംഗീകൃത പ്ലാന്റിൽ മാലിന്യം എത്തിച്ച് സംസ്കരിക്കണമെന്നും മൂന്ന് ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം. ഡിസംബർ 23ന് റിപ്പോർട്ട് നൽകാൻ കേരള മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശവും നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾക്കൊപ്പം രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്നാട്ടിൽ തള്ളുന്നതായി പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്. ആശുപത്രികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ, കയ്യുറകൾ, മാസ്ക്, മരുന്നുകുപ്പികൾ എന്നിവയ്ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്‍റെയും ആശുപത്രികളിൽ നൽകുന്ന സമ്മതപത്രത്തിന്‍റെയും രേഖകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്. രോഗികളുടെ ചികിത്സാ വിവരങ്ങും ഇങ്ങനെ ഉപേക്ഷിക്കുന്ന രേഖകളിൽ ഉണ്ടെന്ന് തിരുനെൽവേലിയിലെ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. തിരുനെൽവേലിയിലെ പേപ്പർ മില്ലുകളിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന ലോറികൾ മടങ്ങിവരുമ്പോൾ മെഡിക്കൽ മാലിന്യവും കടത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി.


Also read- Youtube: യുട്യൂബ് ചാനലിനായി 8 ലക്ഷം രൂപ മുടക്കി; വരുമാനം പൂജ്യം; ഒടുവില്‍ ചാനല്‍ പൂട്ടിക്കെട്ടി യുവതി


ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്തെത്തിയിരുന്നു. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് കേസെടുക്കും. കേസെടുക്കുന്നതിന് അനുമതി തേടി പ്രിൻസിപ്പൽ ബഞ്ചിന് കത്ത് നൽകി. തിരുവനന്തപുരത്തെ രണ്ട് ആശുപത്രികൾ മാലിന്യം തള്ളിയ സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും കേരളത്തിൽ എത്ര ടൺ ആശുപത്രി മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മതിയായ സൗകര്യം ഇല്ലെങ്കിൽ ആശുപത്രി നിർമാണത്തിന് അനുമതി നൽകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.   



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.