ഹിമാചൽപ്രദേശിൽ ഹിമപാതത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. ഞായറാഴ്ച വൈകുന്നേരം ലാഹൗൾ-സ്പിതി ജില്ലയിലെ ലാഹൗൾ ഉപജില്ലയിലെ ചിക്കയ്ക്ക് സമീപമാണ് ഹിമപാതം ഉണ്ടായത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) പ്രവർത്തകർ ഹിമപാതത്തിൽ അകപ്പെടുകയായിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

കുറഞ്ഞ താപനിലയും ദൃശ്യപരത കുറഞ്ഞതും കാണാതായ ആൾക്കായുള്ള തിരച്ചിലിനെ ബാധിച്ചു. തുടർന്ന് തിരച്ചിൽ നിർത്തിവച്ചു. രാം ബുധ (19), രാകേഷ് എന്നിവരാണ് മരിച്ചത്. നേപ്പാളി പൗരനായ പസാങ് ചെറിംഗ് ലാമയെ കാണാതായെന്നും പോലീസ് അറിയിച്ചു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ കാണാതായ വ്യക്തിക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു.


"ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ലാഹൗൾ, സ്പിതി ജില്ലകളിൽ ചിക്കയ്ക്ക് സമീപം ഉണ്ടായ ഹിമപാതത്തിൽ രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. കുറഞ്ഞ താപനിലയും ദൃശ്യപരതയും കാരണം രക്ഷാപ്രവർത്തനം നിർത്തിവച്ചു, എമർജൻസി ഓപ്പറേഷൻ സെന്റർ രക്ഷാപ്രവർത്തനം പുനരാരംഭിക്കും" എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.