ഗുജറാത്തിലെ താപി ജില്ലയിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ​ഗുരുതരമാണ്. ഇവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ താപി ജില്ലയിൽ പ്രവർത്തനം തുടങ്ങാനിരിക്കെ പുതുതായി നിർമ്മിച്ച ഫാക്ടറിയിലാണ് തിങ്കളാഴ്ച സ്ഫോടനം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിർപോർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രൂട്ട് ജ്യൂസ് യൂണിറ്റിൽ വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഞ്ച് തൊഴിലാളികൾ ചേർന്ന് ഫാക്ടറിയിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനിടെ യന്ത്രത്തിന്റെ ഒരു ഭാഗമാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.


ALSO READ: Building collapses: മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടം തകർന്നുവീണു; എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു


"രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു," ഉദ്യോഗസ്ഥർ പറഞ്ഞു. പൊട്ടിത്തെറിയുടെ തീവ്രതയിൽ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തിൽ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.


ഒഡിഷയിൽ തുടർച്ചയായി 62,350 ഇടിമിന്നലുകൾ; 12 പേർ മരിച്ചു


ഒഡിഷയിൽ ശനിയാഴ്ച തുടർച്ചയായുണ്ടായ ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 12 ആയി. 14 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മൂന്ന് മണിക്കൂറിനുള്ളിൽ ഒഡീഷയിൽ 62,350 ഇടിമിന്നലുകളാണ് തുടർച്ചയായുണ്ടായത്. മരിച്ചവരിൽ നാല് പേർ ഖുർദ ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ ബലംഗീർ ജില്ലയിൽ നിന്നുള്ളവരുമാണ്.


അംഗുൽ, ബൗധ്, ധെങ്കനാൽ, ഗജപതി, ജഗത്സിങ്‌പുർ, പുരി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും മരിച്ചു. ഇടിമിന്നലേറ്റ് ഗജപതി, കാണ്ഡമാൽ ജില്ലകളിൽ എട്ട് കന്നുകാലികൾ ചത്തതായും പ്രത്യേക ദുരിതാശ്വാസ കമ്മീഷൻ (എസ്ആർസി) അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രത്യേക ദുരിതാശ്വാസ കമ്മീഷൻ വ്യക്തമാക്കി.


തുടർച്ചയായുണ്ടായ ഇടിമിന്നൽ അപകടങ്ങളെ ഒഡീഷ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഇടിമിന്നൽ വർധിപ്പിച്ചിരിക്കാമെന്നാണ് കാലാവസ്ഥാ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്. മൂന്ന് മണിക്കൂറിനിടെ 62,350 ഇടിമിന്നലുകളാണ് ഉണ്ടായത്. ഞായറാഴ്ച, ഉച്ചകഴിഞ്ഞ് 3.15 വരെ സംസ്ഥാനത്ത് 3,240 ഇടിമിന്നലുകൾ ഉണ്ടായി. ഈ ഇടിമിന്നൽ അപകടങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങരുതെന്നും തുറസായ സ്ഥലത്തോ മരങ്ങൾക്ക് താഴെയോ നിൽക്കരുതെന്നും കാലാവസ്ഥാ വിദഗ്ധർ ജാഗ്രത നിർദേശം നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.