Omicron | മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; രാജ്യത്തെ ആകെ കേസുകൾ 40 ആയി
മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ 20 ആയി ഉയർന്നു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 40 ആയി.
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ രണ്ട് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ലാത്തൂരിലും പൂനെയിലും ഓരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ 20 ആയി ഉയർന്നു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 40 ആയി.
മഹാരാഷ്ട്ര (20), രാജസ്ഥാൻ (9), കർണാടക (3), ഗുജറാത്ത് (3), കേരളം (1), ആന്ധ്രാപ്രദേശ് (1), കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹി (2), ചണ്ഡീഗഡ് (1) എന്നിവിടങ്ങളിലാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,350 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ 202 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,46,97,860 ആയും മരണസംഖ്യ 4,75,636 ആയും ഉയർന്നു.
ALSO READ: India Covid Update|ജാഗ്രത തുടരുന്നു, രാജ്യത്ത് 24 മണിക്കൂറിൽ 7,350 കോവിഡ് കേസുകൾ
7973 പേരാണ് കോവിഡിൽ നിന്നും രോഗമുക്തരായത്. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 91,456 ആണ്. 561 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കേസുകളാണിത്. 24 മണിക്കൂറിനുള്ളിൽ 825 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്തെ കോവിഡ് റിക്കവറി 98.37 ശതമാനമായി. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.86 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 70 ദിവസമായി ഇത് രണ്ട് ശതമാനത്തിൽ താഴെയാണ്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 29 ദിവസമായി കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. അതേസമയം ഒമിക്രോൺ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് എല്ലാ സംസ്ഥാനങ്ങളും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...