പശുക്കടത്ത്: രണ്ടു പേരെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി
സംശയാസ്പദമായ നിലയില്‍ പിക്കപ്പ് വാനിൽ പശുക്കളെ കൊണ്ടുപോകുകയായിരുന്ന രണ്ടു പേരെ ജനക്കൂട്ടം ആക്രമിക്കുകയും മർദിച്ചു കൊലപ്പെടുത്തുകയും ചെയ്തു. പശ്ചിമബംഗാളിലെ ജൽപായ്ഗുഡി ജില്ലയിലെ ബർഹോറിയ ഗ്രാമത്തിൽ ഇന്നലെ വെളുപ്പിനായിരുന്നു സംഭവം.
ജൽപായ്ഗുഡി: സംശയാസ്പദമായ നിലയില്‍ പിക്കപ്പ് വാനിൽ പശുക്കളെ കൊണ്ടുപോകുകയായിരുന്ന രണ്ടു പേരെ ജനക്കൂട്ടം ആക്രമിക്കുകയും മർദിച്ചു കൊലപ്പെടുത്തുകയും ചെയ്തു. പശ്ചിമബംഗാളിലെ ജൽപായ്ഗുഡി ജില്ലയിലെ ബർഹോറിയ ഗ്രാമത്തിൽ ഇന്നലെ വെളുപ്പിനായിരുന്നു സംഭവം.
ബംഗാളിലെ കുച്ച്ബെഹാർ സ്വദേശി അൻവർ ഹുസൈൻ(19), ആസാമിലെ ദുബ്രി സ്വദേശി ഹാഫിസുൽ ഷേക്ക്(19) എന്നിവരാണു കൊല്ലപ്പെട്ടത്.
പിക്കപ്പ് വാനിൽ പശുക്കളുമായി പോവുകയായിരുന്ന ഇവരെ ജനക്കൂട്ടം വാഹനത്തിൽനിന്നു വലിച്ചിറക്കി മർദിക്കുകയായിരുന്നു. അക്രമികളെ കണ്ട് വാഹനഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാഹനവും അക്രമികൾ നശിപ്പിച്ചു.
പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമികൾ രണ്ടുപേരെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. പോലീസ് ഇവരെ സ്ഥാനീയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പോലീസില്‍ വിവരം അറിയിക്കാതെ നിയമം കൈലെടുത്തത്തിന് അക്രമികള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ മരണപ്പെട്ട രണ്ടുപേരുടെയും കൈയില്‍ ആവശ്യമായ രേഖകള്‍ ഇല്ലായിരുന്നു എന്നും പോലീസ് പറഞ്ഞു.