കൊറോണ വൈറസ്: ഇന്ത്യയില്‍ ഇന്ന് മാത്രം രണ്ട് മരണം, ആകെ മരിച്ചവരുടെ എണ്ണം 6
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ന് രണ്ട് മരണം. മഹാരാഷ്ട്രയിലും ബീഹാറിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പട്നയിലെ AIIMS ആശുപത്രിയില്‍ ചികിത്സയിലിരുന്ന 38കാരനാണ് ബീഹാറില്‍ മരിച്ചത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ന് രണ്ട് മരണം. മഹാരാഷ്ട്രയിലും ബീഹാറിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പട്നയിലെ AIIMS ആശുപത്രിയില്‍ ചികിത്സയിലിരുന്ന 38കാരനാണ് ബീഹാറില്‍ മരിച്ചത്.
'ബീഹാറില്‍ 38കാരനായ യുവാവ് കിഡ്നി പ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചു. ഇയാള്‍ കൊറോണ വൈറസ് ബാധിതനായിരുന്നു. മുങ്ങര്‍ സ്വദേശിയാണ് മരിച്ചത്. AIIMSല്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്നലെയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ കൊല്‍ക്കത്തയില്‍ നിന്നു൦ നാട്ടില്‍ തിരിച്ചെത്തിയത്.' -AIIMS ആശുപത്രിയിലെ ഡോക്ടറായ പ്രഭത് കുമാര്‍ സിംഗ് പറഞ്ഞു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 63കാരനാണ് മുംബൈയില്‍ മരിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രമേഹ൦, ബിപി, ഹൃദ്രോഗം തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇയാള്‍. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 21നാണ് ഇയാളെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 324ആയതായാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ള 296കേസുകളും 23 രോഗവിമുക്ത കേസുകളും ആറ് മരണവും ഉള്‍പ്പടെയുള്ള കണക്കാണിത്. കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രാജ്യമിന്നു ജനതാ കര്‍ഫ്യൂ ആചരിക്കുകയാണ്. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച കര്‍ഫ്യൂ രാത്രി ഒന്‍പത് മണിയ്ക്കാണ് അവസാനിക്കുക.