ശ്രീനഗര്‍ : ഉറിയിലെ സൈനീക താവളത്തില്‍ ഭീകരാക്രമണം നടത്തിയ ഭീകരവാദികള്‍ക്ക് വഴികാട്ടിയത് പത്താം ക്ലാസുകാരായ രണ്ട് പാകിസ്ഥാനി വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. ദേശിയ മാധ്യമ ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
 
ആക്രമണം നടന്ന് മൂന്ന് ദിവസത്തിനകം ഫൈസല്‍ ഹുസൈന്‍ അവാന്‍, അക്‌സാന്‍ ഖുര്‍ഷിദ് എന്നിവരെ സൈന്യം അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  നാലംഗ ജെയിഷെ ഇ മുഹമ്മദ് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിച്ചതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, എന്നാല്‍ പിടിയിലായ വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 17ന് വീട്ടിലുണ്ടായിരുന്നുവെന്നും ഇവരെക്കുറിച്ച് ഇന്ത്യയിലെ ഉന്നത വൃത്തങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്നും അവാന്റെ ജ്യേഷ്ട സഹോദരന്‍ ഗുലാം മുസ്തഫ ടബാസം പറഞ്ഞു.
ഇരുവരെയും കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളതെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. 


ഉറിയില്‍ സെപ്റ്റംബര്‍ 18 ന് ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. 28 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.