സർക്കാരും ജനങ്ങളുമെല്ലാം കൊറോണ കാരണം പരക്കം പായുകയാണ്. എങ്ങനെ ഇതൊന്ന് പിടിച്ചു കേറ്റം എങ്ങനെ ഇതിൽ നിന്നും രക്ഷപ്പെടാം എന്നൊക്കെയാണ് അവർ ചിന്തിക്കുന്നത്. ആൾക്കാരെ ക്വാറന്റീൻ ചെയ്യണം അവർക്ക് ആവശ്യമായ ഭക്ഷണം നൽകണം. അങ്ങനെ നിരവധി അടമ്പകളുണ്ട് മുന്നിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ മണിപ്പുരിൽ നടന്ന സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. കാമുകിമാരെ കാണായി രണ്ടു യുവാക്കൾ ക്വാറന്റീനിൽ നിന്നും ചാടിക്കളഞ്ഞു, മാത്രമല്ല തിരിച്ചെത്തിയത് മദ്യവും, കഞ്ചാവും, സിഗററ്റുകളുമായി. 


Also Read: "കരണ്ട്" തിന്നുന്ന ബിൽ വന്നിട്ടുണ്ട്..! വൈദ്യുതി ബില്‍ കണ്ട് കണ്ണുതള്ളി സംവിധായകന്‍


ക്വാറന്റീന്‍ കേന്ദ്രത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് മദ്യവും കഞ്ചാവും സിഗററ്റും വിറ്റതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ മുങ്ങിയ വിവരമറിഞ്ഞത്. യുവാക്കള്‍ പോകുന്ന വിവരമറിഞ്ഞ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മറ്റുള്ളവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ മദ്യവും മറ്റും എത്തിച്ചത്.


ജില്ലാ മജിസ്‌ട്രേറ്റ് ആംസ്‌ട്രോങ് പാമെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്. താമെംഗ്‌ലോങ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് രണ്ട് യുവാക്കള്‍ കാമുകിമാരെ കാണാന്‍ പുറത്തുപോയതായും ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഒപ്പമുണ്ടായിരുന്ന ചിലര്‍ ആവശ്യപ്പെട്ടതനുസരിച്ച് എട്ട് ലിറ്ററോളം മദ്യവും നാല് പാക്കറ്റോളം സിഗററ്റും കഞ്ചാവുമായി മടങ്ങിയെത്തിയതായും ഇവ വിതരണം ചെയ്യുന്നതിനിടെ അധികൃതര്‍ പിടികൂടിയതായും പാമെ പോസ്റ്റില്‍ കുറിച്ചു.