"കരണ്ട്" തിന്നുന്ന ബിൽ വന്നിട്ടുണ്ട്..! വൈദ്യുതി ബില്‍ കണ്ട് കണ്ണുതള്ളി സംവിധായകന്‍

സംവിധായകന്‍ അനീഷ്‌ ഉപാസനയുടെ വീട്ടില്‍ വന്ന ഈ മാസത്തെ വൈദ്യുതി ബില്ലിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : Jun 13, 2020, 07:48 AM IST
  • പരമാവധി 1,700 രൂപയാണ് തനിക്ക് ബില്‍ വരാറുള്ളതെന്നും അദ്ദേഹം പറയുന്നു. ഇത്രയും വൈദ്യുതി ഒരു മാസം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ബില്ലില്‍ പറയുന്ന പണം അടയ്ക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറയുന്നു.
"കരണ്ട്" തിന്നുന്ന ബിൽ വന്നിട്ടുണ്ട്..! വൈദ്യുതി  ബില്‍ കണ്ട് കണ്ണുതള്ളി സംവിധായകന്‍

സംവിധായകന്‍ അനീഷ്‌ ഉപാസനയുടെ വീട്ടില്‍ വന്ന ഈ മാസത്തെ വൈദ്യുതി ബില്ലിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

സംവിധായകന്‍ തന്നെയാണ് ചിത്രം ഫേസ്ബൂക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. "കരണ്ട്" തിന്നുന്ന ബിൽ വന്നിട്ടുണ്ട്..! എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ബില്ലിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

11,273 രൂപയുടെ ബില്ലാണ് സംവിധായകനെ തേടിയെത്തിയത്. എന്നാല്‍, ഇത്രയും വൈദ്യുതി കഴിഞ്ഞ മാസം ഉപയോഗിച്ചിട്ടില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. പരമാവധി 1,700 രൂപയാണ് തനിക്ക് ബില്‍ വരാറുള്ളതെന്നും അദ്ദേഹം പറയുന്നു.

ഇത്രയും വൈദ്യുതി ഒരു മാസം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ബില്ലില്‍ പറയുന്ന പണം അടയ്ക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറയുന്നു. ബില്‍ കണ്ടിട്ട് തനിക്ക് കാര്യങ്ങള്‍ ഒന്നും മനസിലാകുന്നില്ലെന്നും ബില്ലില്‍ തെറ്റുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Teaser: 'കാര്‍ഗില്‍ ഗേള്‍'‍; ജാന്‍വിയെ പ്രശംസിച്ച് ഗുഞ്ചന്‍ സക്സേന!!

കൂടാതെ, KSEB യിലെ സുഹൃത്തിനെ വിവരം അറിയിച്ചുണ്ടെന്നും അദ്ദേഹം പറയുന്നു. മഖ്ബൂല്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്ത മാറ്റിനിയിലൂടെ മലയാള സിനിമാ രംഗത്തേക്ക് ചുവടുവച്ച വ്യക്തിയാണ് അനീഷ്‌ ഉപാസന. 

സ്റ്റില്‍ ഡിജിറ്റല്‍ ക്യാമറയില്‍ 'മായാമാധവം' എന്ന വീഡിയോ ആല്‍ബം തയാറാക്കിയ അനീഷ്‌ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇട൦ നേടിയ വ്യക്തി കൂടിയാണ്. 

Trending News