Anantnag Encounter: ജമ്മു കശ്മീരിലെ അനന്തനാഗിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ച് സുരക്ഷാസേന
Anantnag Encounter: അന്തനാഗിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 2 തീവ്രവാദികളെ സൈന്യം വധിച്ചു.
അന്തനാഗ്: Anantnag Encounter: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍ തുടരുകയാണ്. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിലുള്ള തെംഗ്പോ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ വധിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രണ്ട് ലഷ്‌കർ ഭീകരർ ജമ്മുകശ്മീർ പോലീസിന്റെ പിടിയിലായി. സാദർകോട്ട ബാല സ്വദേശി ഇഷ്ഫാക് മജീദ് ദാർ ആണ് പിടിയിലായവരിൽ ഒരാൾ. ബന്ദിപോറയിലെ മുസ്ലീം യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് ഇയാളുടെ ദൗത്യം. മാത്രമല്ല ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന് ബന്ദിപോറയിലെ വിവിധ പോലീസ് ചെക്‌പോസ്റ്റുകൾ കണ്ടെത്തി അറിയിക്കാനും ഇയാൾക്ക് നിർദേശം നൽകിയരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് പൊതുസുരക്ഷാ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Also Read: വധുവിനെ കണ്ടതും ബോധംകെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഒക്ടോബര്‍ അഞ്ചിന് ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിൽനാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഉള്‍പ്പെടെയുള്ള നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. ഡ്രാച്ച് മേഖലയിലെ ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്ന് പ്രാദേശിക ഭീകരരെ വധിച്ചത്.
Also Read: ഗ്യാസ് സിലിണ്ടർ സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കി, സബ്‌സിഡി ലഭിക്കുന്നതും ചുരുക്കി!
കൊല്ലപ്പെട്ട ഹനന്‍ ബിന്‍ യാക്കൂബിനും ജംഷദിനും സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. പുല്‍വാമയിലെ പിംഗ്ലാനയിലെ എസ്പിഒ ജാവേദ് ദാറിന്റെയും പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയുടേയും കൊലയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...