ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ഇത്വയ്ബ ഭീകരരെ സേന വധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇന്നലെ അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരില്‍ നിന്നും കണ്ടെടുത്തു. 


ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, സൈന്യം എന്നിവ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.  


സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ സുരക്ഷാ സൈന്യം വധിച്ചത്.