പുൽവാമ: ഏറ്റുമുട്ടൽ തുടരുന്നു, രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു...
ജമ്മു കശ്മീരിൽ സൈന്യയവുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ തഹാബ് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
പുൽവാമ: ജമ്മു കശ്മീരിൽ സൈന്യയവുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ തഹാബ് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെതുടർന്നു പുൽവാമയിലെ സ്പെഷൽ സംഘവും രാഷ്ട്രീയ റൈഫിൾസും സംയുക്തമായി തിരച്ചിൽ നടത്തവെയാണ് ഭീകരർ വെടിയുതിർത്തത്. ശക്തമായി തിരിച്ചടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സൈന്യം രണ്ട് തീവ്രവാദികളെ കൊന്നൊടുക്കിയത്.