ജമ്മു കശ്മീരിൽ തിരിച്ചടിച്ച് സേന; ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു; ഒരു ജവാന് പരിക്ക്
Jammu Kashmir Encounter: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈനികർ വധിച്ചു. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്നാഗിലും (Anantnag) ബന്ദിപോറയിലും (Bandipora) സുരക്ഷാ സേനയും ഭീകരരും തമ്മിൽ രാത്രി വൈകി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. എന്നാൽ ഇവരെ ഇതുവരെ
ഏറ്റുമുട്ടലിൽ പരിക്കേറ്റ അവർ ജവാൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു. ഒരു നിർദ്ദിഷ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ അനന്തനാഗിലെ ഖഗുണ്ട് വെരിനാഗ് പ്രദേശത്തേക്ക് ഒരു OGW നെ (Over Ground Worker) വിളിക്കാൻ പോയതായിരുന്നു പോലീസെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read: Srinagar: ശ്രീനഗറിലെ സ്‌കൂളിൽ ഭീകരാക്രമണം, 2 അദ്ധ്യാപകരെ വെടിവെച്ച് കൊന്നു
സംശയാസ്പദമായ സ്ഥലത്തേക്ക് പോലീസ് സംഘം എത്തിയപ്പോൾ ഒളിച്ചിരുന്ന തീവ്രവാദി പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ (Encounter in Anantnag) ആരംഭിക്കുകയും ചെയ്തു. വെടിവയ്പ്പിൽ (Encounter) ഒരു അജ്ഞാതനായ ഭീകരൻ കൊല്ലപ്പെട്ടുവെന്നും അതേസമയം ഒരു കോൺസ്റ്റബിളിനും വെടിയേറ്റതായും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും ഒരു തോക്കും ഗ്രനേഡും കണ്ടെടുത്തിട്ടുണ്ട്.
ബന്ദിപ്പോരയിലും സേന ഒരു ഭീകരനെ വധിച്ചു
സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ബന്ദിപോറയിലെ (Bandipora) ഹാജിൻ പ്രദേശത്തെ ഗുണ്ട്ജഹംഗിറിലും നടക്കുന്നുണ്ട്, ഒരു ഭീകരനെ സൈന്യം വധിച്ചു. രണ്ട് മൂന്ന് തീവ്രവാദികൾ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നുണ്ടെങ്കിലും ഓപ്പറേഷൻ (Encounter) അവസാനിച്ചതിന് ശേഷമി എത്ര ഭീകരർ എന്ന് കൃത്യമായി പറയാൻ കഴിയൂവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
ഏറ്റുമുട്ടൽ വിവരം ജമ്മു കശ്മീർ പോലീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഏറ്റുമുട്ടലിൽ ഉദ്യോഗസ്ഥന് പരിക്കേറ്റതായും പോലീസ് അറിയിച്ചു. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൂചന.
ജമ്മുവിൽ ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായി പ്രധാനപ്പെട്ട സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചതിന് ഉത്തർപ്രദേശിൽ നിന്നുള്ള ഒരാളെ ഞായറാഴ്ച ജമ്മുവിൽ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് ഗാന്ധി നഗർ പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി ഇന്ന്
അറസ്റ്റിലായയാൾ പ്രാർത്ഥനാലയങ്ങൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളുടെ വീഡിയോകൾ തന്റെ പാക്കിസ്ഥാനി യജമാനന്മാരുമായി പങ്കുവെച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു കേസിൽ ജമ്മുവിലെ നഗ്രോട്ടയിൽ നിന്ന് പിസ്റ്റൾ മോഷ്ടിച്ച കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മുസ്താഖ് എന്ന ഗുംഗി ഈയിടെ മീരാൻ സാഹിബ് പ്രദേശത്ത് നിന്ന് ഒരാളിൽ നിന്ന് ആയുധം തട്ടിയെടുത്ത് ഓടിപ്പോയിരുന്നു. മോഷ്ടിച്ച പിസ്റ്റളും കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...