ന്യൂഡെല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വെടിവെയ്പ്പ്.ജമിയയിലെയും ഷാഹീന്‍ ബാഗിലെയും പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ നേരത്തെ വെടിവെയ്പ്പുണ്ടായിരുന്നു.ഇപ്പോള്‍  ഡല്‍ഹി ജാഫ്രാബാദിലാണ് വെടിവെപ്പുണ്ടായത്,ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിര്‍ത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാഫ്രാബാദിലെ കടയ്ക്കു നേരെ ആക്രമികള്‍ നാല് റൌണ്ട് വെടിയുതിര്‍ത്തു.വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല.വിവരം അറിഞ്ഞുടന്‍ പോലീസ് സ്ഥലത്തെത്തി.


സംഭവത്തില്‍ അന്വേഷണം ആരഭിച്ചിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിന് മണികൂറുകള്‍ അവശേഷിക്കവെയാണ് അക്രമം ഉണ്ടായത്.