Heavy rain in Hyderabad: ഹൈദരാബാദിൽ കനത്ത മഴ; ഡ്രെയിനേജുകൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് രണ്ട് പേർ ഒലിച്ചുപോയി
ഡ്രെയിനേജുകൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് രണ്ടുപേർ ഒലിച്ചുപോയതായി വനസ്ഥലിപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ പുരുഷോത്തം പറഞ്ഞു
ഹൈദരാബാദ്: ഹൈദരാബാദിൽ (Hyderabad) കനത്ത മഴയിൽ രണ്ട് പേർ ഒലിച്ചുപോയി. വനസ്ഥലിപുരം മേഖലയിൽ കനത്ത മഴയിൽ ഡ്രെയിനേജുകൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് രണ്ടുപേർ ഒലിച്ചുപോയതായി വനസ്ഥലിപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) കെ പുരുഷോത്തം പറഞ്ഞു.
കനത്ത മഴയിൽ ഡ്രെയിനേജ് നിറഞ്ഞൊഴുകി രണ്ട് പേർ ഒലിച്ചുപോയി. ഒഴുക്കിൽപ്പെട്ടവർക്കായി രക്ഷാസംഘം തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പെട്ടെന്നുണ്ടായ ശക്തമായ മഴയെ തുടർന്ന് എല്ലാ പ്രധാന പാതകളിലുമുള്ള ഗതാഗതം തടസ്സപ്പെടുകയും നഗരത്തിലുടനീളമുള്ള നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.
വെള്ളിയാഴ്ച (ഒക്ടോബർ 8) വൈകുന്നേരം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി), മേഡ്ചൽ-മൽക്കാജ്ഗിരി, രംഗറെഡ്ഡി ജില്ലകൾക്ക് കീഴിലുള്ള മിക്കവാറും എല്ലാ പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ടായി. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...