Viral Video: രണ്ട് പെണ്ണുങ്ങളും ഒരു സീറ്റും; ബസ്സിൽ പിന്നെ നടന്നത് തല്ലുമാല, വീഡിയോ
Womens Fight for one seat in bus: സീറ്റ് ഉറപ്പാക്കാനായി ഒരു സ്ത്രീ വെച്ച തൂവാല മറ്റൊരു സ്ത്രീ എടുത്തു മാറ്റി അവിടെ ഇരിക്കാന്‍ ശ്രമിച്ചതോടെയാണ് തല്ല് തുടങ്ങിയത്.
കാരണങ്ങൾ പലവിധം...എങ്കിലും മനുഷ്യർ ഒരുമിച്ച് കൂടിയാൽ ഒരു "അടി" അത് ഉണ്ടാകാത്ത സാഹചര്യം വിരളമായിരിക്കും. കേൾക്കുന്നവർക്ക് നിസ്സാരമെന്ന് തോന്നിക്കുന്ന ചെറിയ കാരണങ്ങൽ ആകാം ഉന്തും തള്ളിലും എത്താറ്. മറ്റ് ചില സാഹചര്യങ്ങളിൽ ഈ കുഞ്ഞു കാരണങ്ങൾ ജീവഹാനിയിൽ വരെ കലാശിക്കുന്നു. അത്തരത്തിൽ കേൾക്കുന്നവർ അയ്യേ...! എന്നു പറഞ്ഞ് മൂക്കത്തു വിരൽ വെക്കുന്ന ഒരു കാര്യത്തിനാണ് രണ്ട് പെണ്ണുങ്ങൾ ബസ്സിൽ വഴക്കിട്ടത്.
ബസ്സിൽ ഒഴിഞ്ഞു കിടന്ന ഒരു സീറ്റിന് വേണ്ടിയാണ് രണ്ടി പേരും പരസ്പരം കൊമ്പ് കോർത്തത്. സംഭവം നടന്നിരിക്കുന്നത് കർണ്ണാടകയിലെ ഒരു ബസ്സിലാണ്. തന്റെ സീറ്റ് ഉറപ്പാക്കുന്നതിനായി ചിലർ ബസ്സിലെ സീറ്റുകളിൽ തൂവാലയും മറ്റും കൊണ്ടിടാറുണ്ട്. എന്നാൽ, എല്ലാവർക്കും അത് അത്ര അംഗീകരിക്കാൻ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അതുപോലെ തൂവാലയൊക്കെയിട്ട് സീറ്റ് പിടിച്ചാലും ചിലർ അത് എടുത്തുമാറ്റി അവിടെ കയറി ഇരിക്കും. അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്.
ഒരു സ്ത്രീ സീറ്റ് പിടിക്കുന്നതിന് വേണ്ടി സീറ്റിൽ ഒരു സ്കാർഫ് ഇട്ടു. എന്നാൽ, മറ്റൊരു സ്ത്രീ ആ സ്കാർഫ് എടുത്തുമാറ്റി അവിടെ ഇരിക്കാൻ ശ്രമിച്ചു. അതോടെയാണ് വഴക്കും തുടങ്ങി. പറച്ചിലിൽ തുടങ്ങി പിന്നെയത് കയ്യാങ്കളി ആയി മാറി. രണ്ടു യുവതികളും പരസ്പരം അസഭ്യം പറയുന്നതും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് തള്ളുന്നതും അക്രമിക്കാൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ബസ്സിൽ ഉള്ള മറ്റ് യാത്രക്കാർ ഇവർക്ക് സമീപം നിന്നു പിടിച്ചു മാറ്റാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി തുടരുകയാണ്. അതിനിടയിൽ കുഞ്ഞുങ്ങൾ കരയുന്നതും ആളുകൾ വഴക്ക് നിർത്താൻ പറയുന്നതും എല്ലാം പശ്ചാത്തലത്തിൽ കേൾക്കാം. അതേസമയം, കർണാടകയിൽ കോൺഗ്രസ് സർക്കാർ ഭരണത്തിൽ വന്നതിനു പിന്നാലെ അടുത്തിടെയാണ് സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര അനുവദിച്ചത്. ഇതോടെ സ്ത്രീയാത്രക്കാരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ നിരവധി സ്ത്രീകൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ യാത്രക്കായി ഉപയോഗപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...