Money Seized In Cheruthuruthi: ചെറുതുരുത്തിയിൽ പണം പിടികൂടിയ സംഭവം; സിസി ജയന്റെ വീട്ടിൽ പോലീസ്-ഐടി റെയ്ഡ്, അഞ്ച് ലക്ഷം രൂപ കൂടി കണ്ടെത്തി

Chelakkara bypoll: കാറിൽ പണം കൊണ്ടുപോയ സിസി ജയന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. സിസി ജയന്റെ കുളപ്പുള്ളിയിലെ വീട്ടിലാണ് പോലീസും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും പരിശോധന നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2024, 05:15 PM IST
  • കണക്കിൽപ്പെടാത്ത 19.70 ലക്ഷം രൂപയാണ് രാവിലെ കാറിൽ നിന്ന് പിടികൂടിയത്
  • ചെറുതുരുത്തി കലാമണ്ഡലത്തിന് മുൻപിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്
Money Seized In Cheruthuruthi: ചെറുതുരുത്തിയിൽ പണം പിടികൂടിയ സംഭവം; സിസി ജയന്റെ വീട്ടിൽ പോലീസ്-ഐടി റെയ്ഡ്, അഞ്ച് ലക്ഷം രൂപ കൂടി കണ്ടെത്തി

പാലക്കാട്: ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തിയ പണം പിടികൂടിയ സംഭവത്തിൽ പോലീസ് ഐടി റെയ്ഡ്. കാറിൽ പണം കൊണ്ടുപോയ സിസി ജയന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. പണം പിടികൂടിയ കാറിലുണ്ടായിരുന്നത് സിസി ജയനും മകനും ഡ്രൈവറും. സിസി ജയന്റെ കുളപ്പുള്ളിയിലെ വീട്ടിലാണ് പോലീസും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും പരിശോധന നടത്തുന്നത്.

വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് ലക്ഷം രൂപ കൂടി കണ്ടെത്തി. പാലക്കാട് കൊളപ്പുള്ളിയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. കണക്കിൽപ്പെടാത്ത 19.70 ലക്ഷം രൂപയാണ് രാവിലെ കാറിൽ നിന്ന് പിടികൂടിയത്. ചെറുതുരുത്തി കലാമണ്ഡലത്തിന് മുൻപിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.

ALSO READ: വഖഫ് ബോർഡിന് തിരിച്ചടി; നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

തുടർനടപടികൾക്കായി ഇൻകം ടാക്സിന് പണം കൈമാറി. എൽഡിഎഫിന് വേണ്ടി കടത്തിയ പണമാണ് പിടികൂടിയതെന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചിരുന്നു. ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ ചെറുതുരുത്തിയിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് രാവിലെ മുതൽ പരിശോധന ആരംഭിച്ചിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തിയ രേഖകളില്ലാത്ത പണം പിടികൂടിയത്.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കടത്തിയ കള്ളപ്പണം ആണോ ഇതെന്നാണ് തെരഞ്ഞെടുപ്പ് സ്ക്വാഡ് പ്രധാനമായും പരിശോധിക്കുന്നത്. അതേസമയം, എറണാകുളത്തേക്ക് പർച്ചേസ് ആവശ്യങ്ങൾക്കായി കൊണ്ടുപോയ പണമാണിതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ നൽകുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് സ്ക്വാഡ് ഇവരുടെ വാദം മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News