ഡൽഹി: ഉദയ്പൂർ കൊലപാതകത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. മുഹമ്മദ് മോഷിൻ ആണ് അറസ്റ്റിലായത്. തയ്യൽക്കാരനായ കനയ്യ ലാലിന്റെ നീക്കങ്ങൾ അറിയാൻ മുഖ്യപ്രതികളെ സഹായിച്ചത് മുഹമ്മദ് മോഷിനാണ്. കൊലയാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ NIAയ്ക്ക് കൈമാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദയ്പൂർ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റുകളിലേക്ക് കടന്ന് അന്വേഷണ സംഘം. മുഖ്യപ്രതികളെ കൊലപാതകത്തിന് സഹായിച്ച ഒരാളെ കൂടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മുഹമ്മദ് മോഷിൻ ആണ് അറസ്റ്റിലായത്. കൊലയാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉദയ്പൂരിൽ നിന്ന് മുഹമ്മദ് മോഷിനെ അറസ്റ്റ് ചെയ്തത്. 


തയ്യൽക്കാരനായ കനയ്യ ലാലിന്റെ നീക്കങ്ങൾ അറിയാൻ മുഖ്യപ്രതികളെ സഹായിച്ചത് മുഹമ്മദ് മോഷിനായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് മോഷിൻ. ഇയാളെ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. കൊലപാതകത്തിലെ പ്രധാന പ്രതികളായ റിയാസ് അട്ടാരി, മുഹമ്മദ് ഗൗസ് എന്നിവർക്ക് കനയ്യലാലിന്റെ നീക്കങ്ങൾ ചോർത്തി നൽകിയത് മോഷിൻ ആയിരുന്നു. വ്യക്തമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണ് ഉദയ്പൂരിലേത് എന്നാണ് മുഹമ്മദ് മോഷിന്റെ അറസ്റ്റ് വെളിവാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.