മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തയ്യാറെടുക്കുന്നു.ആദ്യ ഘട്ടമായി 
രണ്ട് ലക്ഷം രൂപ വരെയുള്ള കർഷകരുടെ കടം എഴുതി തള്ളുമെന്ന് മഹാരാഷ്ട്ര സർക്കാർപ്രഖ്യാപിച്ചു . മഹാത്മാ ജ്യോതി റാവു ഫുലെ കടാശ്വാസം എന്നാണ് മഹാരാഷ്ട്ര സർക്കാർ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൃത്യ സമയത്ത് ലോൺ തിരിച്ചടയ്ക്കുന്ന കർഷകർക്കുവേണ്ടി മറ്റൊരു പദ്ധതി ആവിഷ്ക്കരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കാർഷിക കടം എഴുതി തള്ളണമെന്ന ആവശ്യം മഹാരാഷ്ട്രയിലെ കർഷകർക്കിടയിൽ ഏറെ നാളായി നിലനിൽക്കുന്നുണ്ട്.


കർഷകരുടെ കടം നിരുപാധികം എഴുതി തള്ളുമെന്ന് മഹാരാഷ്ട്ര ധനമന്ത്രി ജയന്ത് പാട്ടീൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും യഥാസമയം പുറപ്പെടുവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.


കർഷകരുടെ മുഴുവൻ കടവും എഴുതി തള്ളുമെന്ന വാഗ്ദാനം ശിവസേന പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. കർഷകർക്ക് ഹെക്ടറിന് 25000 രൂപ ധനസഹായം നൽകുമെന്നുള്ള വാഗ്ദാനം ശിവസേന സർക്കാർ പാലിച്ചില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. ഇതിനെതിരെ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയാണ് ഫഡ്നാവിസും ബിജെപി എംഎൽഎമാരും പ്രതിഷേധിച്ചത്.