Online Degree Courses : 38 സർവ്വകലശാലകൾക്ക് ഓൺലൈൻ ബിരുദ കോഴ്‌സുകൾക്ക് അനുമതി നൽകി UGC
ജാമിയ മിലിയ ഇസ്‍ലാമിയയിൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദവും, പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാന്തര ബിരുദവും ഓൺലൈനായി അനുവദിച്ചിട്ടുണ്ട്.
New Delhi : യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (University Grants Commission) 38 സർവ്വകലാശാലകൾക്ക് മുഴുനീള ഓൺലൈൻ ബിരുദ കോഴ്സുകൾ (Online Degree Course) നടത്താൻ അനുമതി നൽകി. ഇന്ത്യയിൽ ഉടനീളമുള്ള 38 സർവ്വകലാശാലകൾക്കാണ് അനുമതി. യുജിസി ഈ സർവ്വകലാശാലകളിൽ ഉടൻ തന്നെ ഓൺലൈൻ ബിരുദ പഠനം ആരംഭിക്കും.
ജാമിയ മിലിയ ഇസ്‍ലാമിയയിൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദവും, പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാന്തര ബിരുദവും ഓൺലൈനായി അനുവദിച്ചിട്ടുണ്ട്. അതുകൂടാതെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ (Jawaharlal Nehru University) സംസ്‌കൃതം ബിരുദാനന്തര ബിരുദവും അനുവദിച്ചിട്ടുണ്ട്. മിസോറം സർവ്വകലാശാലയിൽ 4 ഓൺലൈൻ കോഴ്‌സുകളും അനുവദിച്ചിട്ടുണ്ട്.
ALSO READ: കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും Mutation; Delta Plus അതീവ വ്യാപനശേഷിയുള്ളത്
യൂണിവേഴ്സിറ്റി ഓഫ് ജമ്മു പൂർണ്ണമായും ഓൺലൈൻ മോഡിൽ മാസ്റ്റർ ഓഫ് ആർട്സ് (ഇംഗ്ലീഷ്), മാസ്റ്റർ ഓഫ് കൊമേഴ്സ് എന്നിവ ആരംഭിക്കും. അതെ സമയം നാർസി മോഞ്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ കോമേഴ്‌സ് ബിരുദവും ബിസ്നസ്സ് അഡ്മിനിസ്ട്രേഷൻ ബിരുദവും അനുവദിച്ചിട്ടുണ്ട്. സിംബയോസിസ് ഇന്റര്നാഷണലിൽബിസ്നസ് അഡ്മിനിസ്ട്രേഷൻ ബിരുദവും അനുവദിച്ചിട്ടുണ്ട്.
ALSO READ: അദാനി ഗ്രൂപ്പിലെ മൂന്ന് വിദേശ കമ്പനികളുടെ ഓഹരികൾ National Securities Depository Ltd മരവിപ്പിച്ചു
15 ഡീംഡ് സർവകലാശാലകൾ, 13 സംസ്ഥാന സർവ്വകലാശാലകൾ, മൂന്ന് സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഓൺലൈൻ ബിരുദ കോഴ്‌സുകൾക്ക് അനുമതി നൽകിയിട്ടുള്ളത്. ഇത് കൂടാതെ 3 സ്വകാര്യ സർവകലാശാലകൾക്കും അനുമതി നൽകിയിട്ടുണ്ട്.
ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി, ചണ്ഡിഗഡ് യൂണിവേഴ്സിറ്റി, മണിപ്പാൽ യൂണിവേഴ്സിറ്റി എന്നിവയ്ക്കാണ് അനുമതി നൽകിയിട്ടുള്ളത്. 2020-21 കാലഘട്ടത്തിൽ ഓൺലൈൻ കോഴ്‌സുകൾക്ക് അനുമതി നല്കാൻ യുജിസി നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നു. ആ അപേക്ഷയിലാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...