UGC NET Exam Schedule 2022: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 2021 ഡിസംബറിലെയും 2022 ജൂണിലെയും മൂന്നാം ഘട്ട യുജിസി നെറ്റ് പരീക്ഷാ ഷെഡ്യൂളുകൾ പുറത്തിറക്കി.അപേക്ഷകർക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in-ൽ ഷെഡ്യൂൾ പരിശോധിക്കാം. പരീക്ഷകൾ സെപ്റ്റംബർ 23 മുതൽ ആരംഭിച്ച് ഒക്ടോബർ 14 വരെ തുടരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂനിയർ റിസർച്ച് ഫെലോ,അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതകൾക്ക് കമ്പ്യൂട്ടർ ബേസ് ടെസ്റ്റാണ് നടത്തുന്നത്.മൂന്നാം ഘട്ട യുജിസി നെറ്റ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.


പരീക്ഷ പാറ്റേൺ


1.UGC NET പേപ്പർ ഒബ്ജക്റ്റീവ്-ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് അടിസ്ഥാനമാക്കിയുള്ളതാണ്
2. പേപ്പറിന്റെ ദൈർഘ്യം 3 മണിക്കൂർ ആയിരിക്കും
3. പരീക്ഷയിൽ പേപ്പർ 1, പേപ്പർ 2 എന്നിങ്ങനെ രണ്ട് പേപ്പറുകൾ ഉണ്ടാകും.
4. പേപ്പർ 1-ൽ 50 ചോദ്യങ്ങളുള്ള 100 മാർക്കായിരിക്കും, പേപ്പർ 2-ന്  200 മാർക്കിന്റെ 100 ചോദ്യങ്ങളുണ്ടാകും
5. പേപ്പർ 1 ഉദ്യോഗാർത്ഥികളുടെ അധ്യാപന ശേഷിയും യുക്തിസഹമായ കഴിവും പരിശോധിക്കും
പരീക്ഷാർത്ഥി തിരഞ്ഞെടുക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും പേപ്പർ 2ൽ ഉണ്ടാവുക


യുജിസി നെറ്റ് യോഗ്യതാ മാനദണ്ഡം


ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 55% മൊത്തം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. എസ്‌സി / എസ്‌ടി / ഒബിസി / പിഡബ്ല്യുഡി / ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് 5 ശതമാനം ഇളവ് ലഭിക്കും.


പ്രായപരിധി


അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഉയർന്ന പ്രായപരിധിയില്ല. അതേസമയം JRF തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാർത്ഥികളുടെ പരമാവധി പ്രായം 31 വയസ്സാണ്.


പരീക്ഷാ കേന്ദ്രം 


1. nta.ac.in എന്ന UGC NET ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2. Advance City Intimation Slip Step – 3 ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി ലോഗിൻ ചെയ്യുക
സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക
4. അഡ്മിറ്റ് കാർഡിലെ സ്ക്രീനിൽ നിങ്ങളുടെ പരീക്ഷാ കേന്ദ്രം ദൃശ്യമാകും
5.പ്രിന്റ് ഔട്ട് എടുക്കുക


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.