ന്യൂഡൽഹി: യുജിസി നെറ്റ് ദേശിയ എൻട്രൻസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി തിങ്കളാഴ്ച (ഇന്ന്,മെയ് -30)-ന് കഴിയും. ഇതുവരെ അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷകർക്ക് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ മെയ് 31 മുതൽ ജൂൺ 1 വരെ ചെയ്യാൻ കഴിയും.  നേരത്തെ അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20 ആയിരുന്നു.


Also Read: Thrikkakara By-election: തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്


UGC NET 2022 അപേക്ഷിക്കാത്തവർക്കായി


1-  UGC NET ന്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
2- ഹോംപേജിൽ, UGC NET പരീക്ഷ 2022 രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
3- ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ അപേക്ഷാ ഫോം പൂരിപ്പിക്കുക.
4- ഫോം പൂരിപ്പിച്ച ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക.
5- ഇപ്പോൾ പേജ് ഡൗൺലോഡ് ചെയ്‌ത് കൂടുതൽ ആവശ്യത്തിനായി അതിന്റെ ഹാർഡ് കോപ്പി നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.
അപേക്ഷിക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...
UGC NET 2022 അപേക്ഷാ ലിങ്ക്
UGC-NET ഡിസംബർ 2021, ജൂൺ 2022 എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ ugcnet@nta.ac.in എന്ന ഇമെയിലിൽ ബന്ധപ്പെടാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.