യുജിസി നെറ്റ് പരീക്ഷ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും. ജൂണിൽ നടന്ന പരീക്ഷയുടെ ഫലങ്ങളാണ് പ്രഖ്യാപിക്കുന്നത്. ജൂലൈ 26-നോ 27-നോ ആയിരിക്കും റിസൾട്ടുകൾ പ്രഖ്യാപിക്കുക എന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അവരുടെ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫലങ്ങൾ ആക്‌സസ് ചെയ്യുന്നതിന്, ഉദ്യോഗാർത്ഥികൾ അവരുടെ റോൾ നമ്പർ നൽകേണ്ടതുണ്ട്.ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരാം.ഫലങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിന് നേരിട്ടുള്ള ലിങ്ക് ugcnet.nta.nic.in-ൽ ലഭ്യമാക്കും. അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികളോട് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം. 



യുജിസി നെറ്റ് ഫലം പരിശോധിക്കുന്നതിന്


1. UGC NET ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


2. കാൻഡിഡേറ്റ് റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.


3. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക


4. ഫലം സ്ക്രീനിൽ കാണാനാകും


5. റിസൾട്ട് പേജ് ഡൗൺലോഡ് ചെയ്യുക.


6. റഫറൻസിനായി ഫലത്തിന്റെ പ്രിന്റൗട്ട് എടുക്കുക.


18,181,6 ഉദ്യോഗാർത്ഥികൾ



രാജ്യത്തൊട്ടാകെ 2023 നഗരങ്ങളിൽ 83 ഷിഫ്റ്റുകളിൽ 2 ദിവസങ്ങളിലായി 9 വിഷയങ്ങളിലായിരുന്നു പരീക്ഷ. 18,181,6 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഒന്നാം ഘട്ട പരീക്ഷകൾ ജൂൺ 13 മുതൽ ജൂൺ 17 വരെയും രണ്ടാം ഘട്ട പരീക്ഷകൾ ജൂൺ 19 മുതൽ 22 വരെയും ആയിരുന്നു നടന്നത്.


ഫലം പുറത്തുവന്നുകഴിഞ്ഞാൽ, സ്കോർകാർഡുകൾ ഓൺലൈനിൽ ആക്സസ് ചെയ്യുന്നതിന് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക പോർട്ടലിന്റെ ലോഗിൻ വിൻഡോയിൽ അവരുടെ അപേക്ഷയും ജനനത്തീയതിയും നൽകണം.കൂടുതൽ വിശദാംശങ്ങൾക്കും അപ്ഡേറ്റുകൾക്കും എൻടിഎ യുജി നെറ്റ് 3 ന്റെ ഔദ്യോഗിക വെബ്സൈറ്റ് പതിവായി പരിശോധിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.