ന്യുഡൽഹി:  കൊറോണ വൈറസിന്റെ ഭീഷണി ഒടുങ്ങുന്നതിന് മുൻപാണ് രൂപമാറ്റം വന്ന കൊറോണ വൈറസിന്റെ ഭീഷണി രാജ്യത്തെ അങ്കലാപ്പിലാക്കുന്നത്.  അതിനിടയിലാണ് ഇങ്ങനൊരു വാർത്ത നാടിനെ ഞെട്ടിക്കുന്നത്.  അതായത് ബ്രിട്ടണിൽ നിന്നും മടങ്ങിയെത്തിയ നൂറുകണക്കിന് ആളുകൾ തെറ്റായ വിലാസം നൽകി മുങ്ങുന്നുവെന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രിട്ടണിൽ (Britain) നിന്നും ഒരുമാസത്തിനിടെ വന്നവരെല്ലാം കൊറോണ പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു.  അപ്പോഴാണ് പലരും നൽകിയിരിക്കുന്നത് തെറ്റായ വിലാസമാണെന്ന് മനസിലായത്.  എങ്കിലും പോലീസ് അന്വേഷണം ഊർജിതമാണെന്നും സംസ്ഥാനത്ത് ഒളിവിൽ പോയവരെ കണ്ടെത്തുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി (Maharashtra HM) അറിയിച്ചിട്ടുണ്ട്. 


Also Read: UK Coronavirus Variant: 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ്, രോഗ ബാധിതരുടെ എണ്ണം 25 ആയി 


നവംബർ അവസാനം മുതൽ ഡിസംബർ 23 വരെ ബ്രിട്ടണിൽ നിന്നും 33000 പേരാണ് ഇന്ത്യയിലേക്ക് (India) തീരിച്ചെത്തിയത് എന്നാണ് കണക്ക്.  പുതിയ കോവിഡ് വൈറസ് ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ് ഒരു മാസത്തിന് മുൻപ് വന്നവർക്ക് ആർടിപിസിആർ പരിശോധന നടത്താൻ തീരുമാനിച്ചത്.  ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇത് വെളിപ്പെടുന്നത്.  


വിമാനത്താവളത്തിൽ നിന്നും വീടുകളിലേക്ക് മടങ്ങിയവരിൽ നൂറുകണക്കിന് പേരാണ് വിലാസം തെറ്റായി ആരോഗ്യ ഡെസ്കിൽ നൽകിയത്.   പുതിയ വൈറസിൽ (UK Corona Variant) രോഗവ്യാപനത്തിന്റെ തോത് കൂടുതലാണ്.  അതുകൊണ്ടുതന്നെ വിലാസം തെറ്റി പോയിരിക്കുന്നവർ എവിടെയാണെന്നോ രോഗം എവിടെയൊക്കെ പകരുമെന്നോ ഒരു വിവരാവുമില്ല എന്നത് ആശങ്ക ഒന്നുകൂടി വർധിപ്പിക്കുകയാണ്.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy