New Delhi: ബ്രിട്ടനില്‍ കണ്ടെത്തിയ ജ​നി​ത​ക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുന്നു, ആശങ്കയുടെ നിഴലില്‍ രാജ്യം... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് 4 പേര്‍ക്കുകൂടിയാണ് ജ​നി​ത​ക മാറ്റം  (UK Coronavirus Variant) സം​ഭ​വി​ച്ച കോ​വി​ഡ്  (Covid-19) സ്ഥിരീകരിച്ചത്.  ഇ​തോ​ടെ ഇ​ന്ത്യ​യി​ല്‍ വൈ​റ​സ് വ​ക​ഭേ​ദം ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 29 ആ​യി.


ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, പ​ശ്ചി​മ​ബം​ഗാ​ള്‍  എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ  ജ​നിത​ക മാറ്റം സംഭവിച്ച കൊറോണ വൈറസ്  കണ്ടെത്തിയിരിയ്ക്കുന്നത്.  ഡല്‍ഹി 10, ബം​ഗ​ളൂ​രു​ 10, പൂനെ 5,  ഹൈ​ദ​രാ​ബാദ് 3, പ​ശ്ചി​മ​ബം​ഗാ​ള്‍ 1 എന്നിങ്ങനെയാണ് കൊറോണ വൈറസ്   (Corona Virus) സ്ഥിരീകരണം.


കഴിഞ്ഞ 3 ദിവസത്തിനുള്ളിലാണ്  ബ്രിട്ടനില്‍നിന്നെത്തിയ 29 പേര്‍ക്ക് കൊറോണ വൈറസ്  സ്ഥിരീകരിച്ചത്.  രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട 29 പേ​രെ​യും ഐ​സൊ​ലേ​ഷ​നി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും  അവര്‍ നിരീക്ഷണത്തിലാണെന്നും  ആ​രോ​ഗ്യ മ​ന്ത്രാ​ല​യം  (Health Ministry) വ്യ​ക്ത​മാ​ക്കി.


അതേസമയം, ബ്രിട്ടനിൽ നിന്നും മടങ്ങിയെത്തിയ നിരവധിപേർ തെറ്റായ മേല്‍വിലാസം നൽകിയത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.  ബ്രിട്ടനിൽ നിന്നും ഒരുമാസത്തിനിടെ ഇന്ത്യയില്‍ എത്തിയവരെല്ലാം  കൊറോണ  (Covid Test) പരിശോധന നടത്തണമെന്ന്  കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു.


നവംബർ അവസാനം മുതൽ ഡിസംബർ 23 വരെ ബ്രിട്ടനിൽ നിന്നും 33,000 പേരാണ് ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത് എന്നാണ് കണക്ക്.


Also read: UK Coronavirus Variant: 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ്, രോഗ ബാധിതരുടെ എണ്ണം 25 ആയി


ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ്  ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗം പടരുന്ന വിധത്തില്‍ കൊറോണ  വൈറസിന് ജനിതക മാറ്റം സംഭവിച്ചത്  ലോകം ആശങ്കേയോടെയാണ് നോക്കി കാണുന്നത്.
 
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. എന്നാല്‍, പുതിയ  കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.