UK Coronavirus Variant: രാജ്യം ആശങ്കയില്‍, ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നു
ബ്രിട്ടനില്‍ പടര്‍ന്നുപിടിച്ച തീവ്രവ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയില്‍ കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.
New Delhi: ബ്രിട്ടനില്‍ പടര്‍ന്നുപിടിച്ച തീവ്രവ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയില്‍ കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ 20 പേര്‍ക്കുകൂടി പുതിയ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത്, ജനിതകമാറ്റംവന്ന വൈറസ് (UK Coronavirus Variant) ബാധിച്ചവരുടെ എണ്ണം 58 ആയി. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയവും (Health Ministry) സ്ഥിരീകരിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരെ അതത് സംസ്ഥാനങ്ങളില്‍ മുറിയില്‍ തനിച്ച് താമസിപ്പിച്ച് സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരോട് ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയവരായതിനാല്‍ ക്വാറന്റീനിലായിരുന്നു എല്ലാവരും. അതുകൊണ്ടുതന്നെ അടുത്ത് ഇടപഴകിയതുവഴി രോഗവ്യാപനത്തിന് സാധ്യത കുറവാണ് ഇ എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇവരോടൊപ്പം ഒരുമിച്ച് യാത്രചെയ്തവരും കുടുംബാംഗങ്ങളുമെല്ലാം നിരീക്ഷണത്തിലാണ്.
അതേസമയം, ബ്രിട്ടനിൽ നിന്നും മടങ്ങിയെത്തിയ നിരവധിപേർ തെറ്റായ മേല്‍വിലാസം നൽകിയത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ബ്രിട്ടനിൽ നിന്നും ഒരുമാസത്തിനിടെ ഇന്ത്യയില്‍ എത്തിയവരെല്ലാം കൊറോണ (Covid Test) പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
നവംബർ അവസാനം മുതൽ ഡിസംബർ 23 വരെ ബ്രിട്ടനിൽ നിന്നും 33,000 പേരാണ് ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത് എന്നാണ് കണക്ക്.
ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ് (Covid variant) ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗം പടരുന്ന വിധത്തില്‍ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് ലോകം ആശങ്കേയോടെയാണ് നോക്കി കാണുന്നത്.
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. എന്നാല്‍, പുതിയ കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് വ്യാപനം ആറുമാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തിയത് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
Also read: Covid വ്യാപനം, ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ചൊവ്വാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കനുസരിച്ച് 16,375 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 1.03 കോടിയായി. 201 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം ഒന്നര ലക്ഷത്തോടടുക്കുന്നു. മരണനിരക്ക് 1.45% ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നുലക്ഷത്തില്‍ താഴെയായിട്ട് 15 ദിവസം പിന്നിട്ടു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് കോവിഡ് രോഗികളില്‍ 43.96% പേര് ചികിത്സയിലും 56.04% പേര് ഹോം ഐസൊലേഷനിലുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy