അടിവസ്ത്രത്തിന് നീളമില്ല; വഞ്ചനാക്കുറ്റത്തിന് പരാതി നല്കി 46കാരന്!!
അടിവസ്ത്രത്തിന് നീളമില്ലെന്ന് ആരോപിച്ച് തയ്യല്‍ക്കാരനെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി.
ഭോപ്പാല്‍: അടിവസ്ത്രത്തിന് നീളമില്ലെന്ന് ആരോപിച്ച് തയ്യല്‍ക്കാരനെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി.
ഭോപ്പാല്‍ സ്വദേശി കൃഷ്ണകുമാര്‍ ദുബെയാണ് തയ്യല്‍ക്കാരനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പുതിയതായി തയ്പ്പിച്ച അടിവസ്ത്രത്തിനു നീളം കുറഞ്ഞെന്നാണ് ദുബെയുടെ പരാതി. സംഭവത്തില്‍ പ്രദേശത്തെ തയ്യല്‍ക്കാരനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നാസിക്കില്‍ നിന്നും 'പി നള്‍' രക്തമെത്തി, ഇനി അനുഷ്കയുടെ ശാസ്ത്രക്രിയ!!
രണ്ടു മീറ്റര്‍ തുണിയാണ് അടിവസ്ത്രം തയ്ക്കാനായി താന്‍ വാങ്ങി നല്‍കിയതെന്നും തയ്ച്ച് കിട്ടിയപ്പോള്‍ നീളം കുറഞ്ഞെന്നുമാണ് ദുബെ ആരോപിക്കുന്നത്. നീളം കൂട്ടിതരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യല്‍ക്കാരന്‍ തയാറായില്ലെന്നും ദുബെ പറയുന്നു. ഇലാസ്റ്റിക് ചരടിന്റെ പണം ഉള്‍പ്പെടുത്താതെ 70 രൂപയാണ് അടിവസ്ത്രം തയ്ക്കാന്‍ നല്‍കിയതെന്നും ദുബെ പറയുന്നു.
സുരക്ഷാ ജീവനക്കാരനായിരുന്ന ദുബെയ്ക്ക് കൊറോണ വൈറസ് ലോക്ക്ഡൌണിനെ തുടര്‍ന്ന് ജോലി നഷ്ടമായിരുന്നു. സുഹൃത്തുക്കളോട് കടം വാങ്ങി ജീവിതം തള്ളി നീക്കവെയാണ് തയ്യല്‍ക്കാരനും തന്നെ പറ്റിച്ചതെന്നാണ് ദുബെ പറയുന്നത്. ദുബെയുടെ പരാതി സ്വീകരിച്ച പോലീസ് അതുമായി കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഇപ്പോള്‍.